Get Updates
Get notified of breaking news, exclusive insights, and must-see stories!

അതീവ ഗുരുതരമായ സാഹചര്യം; കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന നിരക്ക് അഞ്ച് ലക്ഷമായേക്കും

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെയും ഇന്ത്യ അതിജീവിക്കുമെങ്കിലും നിലവിലെ സാഹചര്യങ്ങൾ പര്യാപ്തമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞു കഴിഞ്ഞു. ആവശ്യമായ ഓക്സിജനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും അതീവ ഗുരുതരമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ.

മെയ് പകുതിയോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കോവിഡ് അവലോകന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന നിരക്ക് അഞ്ച് ലക്ഷം കടക്കും. ഇത് ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളെ കാര്യമായി തന്നെ ബാധിക്കും. അത്തരമൊരു ഗുരുതര സാഹചര്യം നേരിടാനുള്ള ആരോഗ്യ സംവിധാനങ്ങൾ സംസ്ഥാനങ്ങളിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

covid 19

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെയും ഇന്ത്യ അതിജീവിക്കുമെങ്കിലും നിലവിലെ സാഹചര്യങ്ങൾ പര്യാപ്തമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നാൽ കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമവും ഐസിയു വെന്റിലേറ്റർ ക്ഷാമവുമുണ്ടാകും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളാണ് ഇതിന്റെ പ്രധാന ആഘാതം ഏറ്റുവാങ്ങേണ്ടി വരുക.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരും. ഉത്തർപ്രദേശിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ അറുപതിനായിരത്തിന് മുകളിലുമെത്തും. ഇത് ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും പലമടങ്ങ് അധികമാണ്.

ഓക്സിജൻ ക്ഷാമമാണ് രാജ്യം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. തലസ്ഥാനമായ ഡൽഹിയിലടക്കം ജീവവായു ലഭിക്കാതെ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. എയിംസ് അടക്കമുള്ള പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗം അടയ്ക്കേണ്ടി വന്ന സാഹചര്യം സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തിലധികം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പഠനം പറയുന്നത്. 'കോവിഡ്​ 19 പ്രൊജക്ഷൻസ്​' എന്ന പേരിൽ വാഷിങ്​ടൺ യൂനിവേഴ്​സിറ്റിയിലെ ഹെൽത്ത്​ മെട്രിക്​സ്​ ആൻഡ്​ ഇവാലുവേഷനാണ്​ പഠനം

അതേസമയം സൗജന്യ വാക്സിനേഷൻ പരിപാടി കേന്ദ്രസർക്കാർ തുടരുമെന്ന് വ്യക്തമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ച് കുലുക്കി. കുതിച്ചുയരുന്ന കോവിഡ് വ്യാപനം നേരിടാനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. . മഹാമാരിക്കെതിരായ ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 349691 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റഴും ഉയര്‍ന്ന സഖ്യയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ലക്ഷം കടന്നു. 2682751 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,69,60,172 ആണ്. ആകെ രോഗമുക്തി നിരക്ക് 1,40,85,110 ആയിരിക്കുമ്പോൾ, മരണസംഖ്യ 1,92,311 ആയി ഉയർന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,767 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+