കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്; 24 മണിക്കൂറിൽ 72330 പുതിയ കേസുകൾ

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി

Google Oneindia Malayalam News

ഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന കണക്കിൽ വലിയ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 72330 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020 ഒക്ടോബർ 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്രയ്ക്ക് പുറമെ ഛത്തിസ്ഗട്ടിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇതാണ് ആകെ കണക്കിലും പ്രതിഫലിച്ചത്.

Covid 19

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. കഴിഞ്ഞ ആറ് മാസക്കാലയളവിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കുകളിലൊന്നാണിത്. 40,382 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 5,84,055 സജീവരോഗികളാണുള്ളത്. 1.62 ലക്ഷം ആളുകൾ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 459 കോവിഡ് മരണങ്ങൾകൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 79 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്‍പന്തിയില്‍. 39,544 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ബുധനാഴ്ച പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡിനെതിരായ വാക്സിൻ വിതരണം ഇന്ത്യയിൽ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. 45 വയസ് കഴിഞ്ഞവർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായും ആശുപത്രികളിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 6,51,17,896 പേര്‍ ആദ്യഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്ക്.

പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
India detects over 72,000 new cases on thursday in the second wave of of spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X