കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ എത്ര പാര്‍ട്ടികള്‍ ഉണ്ടെന്നറിയാമോ?

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എത്ര രഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മുടെ രാജ്യത്ത് ആകെ 1866 പാര്‍ട്ടികള്‍ ഉണ്ടത്രെ.

ജൂലൈ അവസാനം വരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ പാര്‍ട്ടികളുടെ എണ്ണം നോക്കുകയാണെങ്കില്‍ രാജ്യത്ത് 1866 പാര്‍ട്ടികള്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 239 പുതിയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

electioncommission.j

ഇവയില്‍ 56 എണ്ണത്തിനുമാത്രമാണ് ദേശീയ-സംസ്ഥാന പദവി ഉള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 464 പാര്‍ട്ടികളാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് കൂടുതല്‍ പാര്‍ട്ടികള്‍ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

2014 മാര്‍ച്ച് 11നും 21നും ഇടയിലായി 24 പുതിയ പാര്‍ട്ടികളാണ് രജിസ്‌ട്രേഷന് വേണ്ടി സമീപിച്ചത്. രജിസ്‌ട്രേഷന്‍ ലഭിച്ചാലും കമ്മിഷന്റെ അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക് മാത്രമേ സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയൂ. അംഗീകാരമുള്ള പാര്‍ട്ടികള്‍ക്കുള്ള ചിഹ്നങ്ങള്‍ക്ക് പുറമെ അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്കായി 84 ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്.

English summary
There has been a rush for registration of political parties, with as many as 239 new outfits enrolling themselves with the Election Commission between March, 2014 and July this year, taking their number to 1866.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X