കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കൊവിഡ് വാക്സിൻ വിതരണം ചെയ്തത് 50 രാജ്യങ്ങൾക്ക്..ഇതുവരെ നൽകിയത് 23 കോടി ഡോസ്

Google Oneindia Malayalam News

ദില്ലി; വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്ന വാക്‌സിന്‍ മൈത്രി പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കായി ഇന്ത്യ ഇതുവരെ നൽകിയത് 23 കോടി ഡോസ് വാക്സിൻ. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ വാക്‌സിൻ ട്രാക്കർ ഡാറ്റ അനുസരിച്ച് ഏകദേശം 17.30 കോടി ഡോസുകളാണ് വാണിജ്യപരമായി വിറ്റഴിക്കപ്പെട്ടത്. അതേസമയം 4.45 കോടി ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള കൊവാക്സ് പ്ലാറ്റ്‌ഫോമിലേക്കും വാക്സിനുകൾ കൈമാറിയിട്ടുണ്ട്. കൈമാറി.ഏകദേശം 1.50 കോടി വാക്‌സിനുകൾ ഗ്രാന്റായും കൈമാറിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

 vaccine1-1655132077.jp

ആഫ്രിക്കയിലെ 33 രാജ്യങ്ങൾ,ഏഷ്യയിലെ 9 രാജ്യങ്ങൾ,അരിക്കയിലെ ബൊളീവിയ, നിക്കരാഗ്വ, ഓഷ്യാനിയ (പാപ്പുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ), പശ്ചിമേഷ്യ (സിറിയ, യെമൻ) എന്നിവിടങ്ങളിലേക്കുമാണ് പ്രധാനമായും ഇവ വിതരണം ചെയ്തത്. ലോകത്തിലെ വാക്സിനുകളുടെ 60 ശതമാനവും ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വാർഷിക വാക്സിൻ സംഭരണത്തിന്റെ 60-80 ശതമാനവും ഇന്ത്യയിലാണ്.

'ഭീമൻ രഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല,അദ്ദേഹം ദിലീപിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ട് മാത്രം';അഡ്വ മിനി'ഭീമൻ രഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല,അദ്ദേഹം ദിലീപിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ട് മാത്രം';അഡ്വ മിനി

കൊവിഡ്-19 നെതിരെ ചെലവ് കുറഞ്ഞ വാക്സിനുകൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് രാജ്യത്തെ വാക്സിൻ മുന്നേറ്റത്തിലൂടെ വെളിവാക്കപ്പെട്ടതാണെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ വാക്‌സിൻ ട്രാക്കർ ഉദ്യോഗസ്ഥ മോന പ്രതികരിച്ചു. ലോകത്ത് നിരവധി വാക്സിനുകൾ കൊവിഡിനെതിരെ നിർമ്മിച്ചെങ്കിലും ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾക്ക് ലോകത്ത് വലിയ വിശ്വാസം നേടാൻ സാധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് മാത്രം 150 കോടി ഡോസ് കോവിഷീൽഡ് COVAX-ന് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇൻഡോ-പസഫിക് മേഖലയിൽ ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിന്റെ 1 ബില്യൺ ഡോസ് വിതരണം ചെയ്യാനും ക്വാഡ് രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

ആഗോളതലത്തിൽ വാക്‌സിനുകളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടി 2020 ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള കൊവാക്സ് രൂപീകരിച്ചത്. കൊവിഡ് വാക്സിനുകൾ നിർമ്മിക്കാൻ ശേഷിയില്ലാത്ത രാജ്യങ്ങൾക്ക് വാക്സിൻ ഉറപ്പാക്കികയായിരുന്നു ലക്ഷ്യം. ഇന്ത്യ തുടക്കം മുതൽ തന്നെ വാക്സിനുകൾ വിതരണം ചെയ്തിരുന്നുവെങ്കിലും രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിപ്പിച്ചപ്പോൾ വാക്സിൻ വിതരണം ഇന്ത്യ താത്കാലികമായി നിർത്തിവെച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജൂൺ 22 വരെ 4.46 കോടി ഡോസുകൾ COVAX സഖ്യത്തിലേക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിൽ കൂടുതലായും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് വിതരണം ചെയ്തത്, 3.3 കോടി. നൈജീരിയ (96 ലക്ഷം), എത്യോപ്യ (42 ലക്ഷം), ഘാന (26 ലക്ഷം) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

അയൽ രാജ്യങ്ങളായ നേപ്പാളിന് 63 ലക്ഷം ഡോസുകൾ ലഭിച്ചു, ബംഗ്ലാദേശ് (43 ലക്ഷം), അഫ്ഗാനിസ്ഥാൻ (4.7 ലക്ഷം), ശ്രീലങ്ക (2.6 ലക്ഷം), മാലിദ്വീപ് (10,000) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.കൊവാക്സ് മുഖേന കൊവിഷീൽഡ് വാക്സിനാണ് കൈമാറിയത്.

English summary
India has distributed covid vaccine to 50 countries.. 23 crore doses have been given so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X