കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്റെ വീഡിയോയ്ക്ക് അതേ നാണയത്തിൽ മറുപണി കൊടുത്ത് ഇന്ത്യ! ഇമ്രാൻ ഖാന്റെ വീഡിയോ വൈറൽ!

Google Oneindia Malayalam News

ദില്ലി: മാര്‍ച്ച് ഒന്നാം തിയ്യതിയാണ് ഇന്ത്യയുടെ അഭിമാനമായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ നിന്നും രാജ്യത്തേക്ക് തിരികെ എത്തിയത്. രണ്ട് ദിവസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷമാണ് അഭിനന്ദനെ പാകിസ്താന്‍ തിരികെ അയച്ചത്.

അഭിനന്ദനെ കൈമാറിയതിന് പിന്നാലെ പാകിസ്താന്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. പാക് സൈന്യത്തെ കുറിച്ച് അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. പാകിസ്താന്‍ ആഘോഷിച്ച ഈ വീഡിയോയ്ക്ക് ഇമ്രാന്‍ ഖാന്റെ വീഡിയോയുമായി മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.

അഭിനന്ദന്റെ വീഡിയോകൾ

അഭിനന്ദന്റെ വീഡിയോകൾ

ഫെബ്രുവരി 26ന് അഭിനന്ദനെ പിടികൂടിയതിന് പിന്നാലെ തന്നെ പാകിസ്താനില്‍ നിന്നും നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. അഭിനന്ദനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതും ചോരയൊലിപ്പിച്ച് കൈയും കണ്ണും കെട്ടിയ നിലയില്‍ ഉളളതുമായ വീഡിയോകളാണ് പ്രചരിച്ചത്.

ചോദ്യം ചെയ്യുന്ന വീഡിയോ

ചോദ്യം ചെയ്യുന്ന വീഡിയോ

പാക് സൈന്യം അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭിനന്ദനെ വിട്ട് കിട്ടണം എന്ന ആവശ്യം ഇന്ത്യ ശക്തമാക്കുന്നതിനിടെ താന്‍ സുരക്ഷിതനാണ് എന്ന് അഭിനന്ദന്‍ പറയുന്ന വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടു. ഇന്ത്യ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തി.

വീഡിയോകൾ പിൻവലിച്ചു

വീഡിയോകൾ പിൻവലിച്ചു

ജനീവ കരാറിന്റെ ലംഘനമായത് കൊണ്ട് തന്നെ പാകിസ്താന്‍ വീഡിയോകള്‍ പിന്‍വലിച്ചു. എന്നാല്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുന്‍പും പാക് സൈന്യം വീഡിയോ ഷൂട്ട് ചെയ്യുകയുണ്ടായി. താന്‍ എങ്ങനെ പാകിസ്താനിലെത്തി എന്നതടക്കം അഭിനന്ദന്‍ പറയുന്ന വീഡിയോ ആണിത്.

പാകിസ്താനിലെത്തിയത്

പാകിസ്താനിലെത്തിയത്

താന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ആണെന്നും ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റ് ആണെന്നും പറഞ്ഞാണ് വീഡിയോയില്‍ അഭിനന്ദന്‍ സംസാരിച്ച് തുടങ്ങുന്നത്. ഒരു ടാര്‍ജറ്റിനെ പിന്തുടരാനുളള ശ്രമത്തിനിടെ പാക് അതിര്‍ത്തി കടന്നുവെന്ന് അഭിനന്ദന്‍ പറയുന്നു.

സൈന്യം രക്ഷപ്പെട്ടു

സൈന്യം രക്ഷപ്പെട്ടു

തന്റെ വിമാനം പാക് സൈന്യം വെടിവെച്ചിട്ടുവെന്നും തുടര്‍ന്ന് വിമാനം തനിക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നും വീഡിയോയില്‍ അഭിനന്ദന്‍ പറയുന്നു. നാട്ടുകാരുടെ ഇടയില്‍ അകപ്പെട്ട തന്നെ പാക് ആര്‍യിലെ സൈനികര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മാധ്യമങ്ങൾക്ക് വിമർശനം

മാധ്യമങ്ങൾക്ക് വിമർശനം

ആദ്യം സേന യൂണിറ്റിലെത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പാകിസതാന്റെ സൈന്യം പ്രൊഫഷണലായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഈ വീഡിയോയില്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറയുന്നതായി കേള്‍ക്കാം. ഇന്ത്യൻ മാധ്യമങ്ങളേയും വീഡിയോയിൽ വിമർശിക്കുന്നുണ്ട്.

വലിയ പ്രചാരണം

വലിയ പ്രചാരണം

അഭിനന്ദന്റെ സംസാരം നിരവധി തവണ എഡിറ്റ് ചെയ്താണ് പാകിസ്താൻ ഈ വീഡിയോ പുറത്ത് വിട്ടത്. കൃത്യമായി പറഞ്ഞാൽ 17 തവണയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ പ്രൊപ്പഗാണ്ട വീഡിയോ വൻ തോതിൽ പാകിസ്താൻ പ്രചരിപ്പിക്കുകയും ചെയ്തു. പാകിസ്താന് അതേ നാണയത്തിൽ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യക്കാർ.

മറുപണി കൊടുത്ത് ഇന്ത്യ

മറുപണി കൊടുത്ത് ഇന്ത്യ

പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രധാനനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ ആണ് സോഷ്യല്‍ മീഡിയയില്‍ ഏതോ ഒരു വിരുതന്‍ വെട്ടിക്കൂട്ടിയിരിക്കുന്നത്. എഡിറ്റ് ചെയ്ത് വീഡിയോയില്‍ ഭീകരാക്രമണം നടത്തിയത് പാകിസ്താനാണ് എന്നതടക്കം ഇമ്രാന്‍ ഖാന്‍ പറയുന്ന തരത്തിലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.

കിടിലൻ എഡിറ്റിംഗ്

കിടിലൻ എഡിറ്റിംഗ്

പല വാക്കുകളും വാചകങ്ങളും വീഡിയോയില്‍ വെട്ടി സ്ഥാനം മാറ്റുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. പുല്‍വാമയ്ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്നും രാജ്യത്ത് ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഇമ്രാന്‍ പറയുന്ന തരത്തിലാണ് എഡിറ്റിംഗ്. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

വീഡിയോ

വീഡിയോ കാണാം

രണ്ടും കൽപ്പിച്ച് സിപിഎം, പത്തനംതിട്ടയിൽ കെ സുരേന്ദ്രനെതിരെ വീണ ജോർജ്! വടകരയിൽ പി ജയരാജൻരണ്ടും കൽപ്പിച്ച് സിപിഎം, പത്തനംതിട്ടയിൽ കെ സുരേന്ദ്രനെതിരെ വീണ ജോർജ്! വടകരയിൽ പി ജയരാജൻ

English summary
India hits back for Abhinandan's propaganda video with Imran Khan's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X