കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ നിന്ന് യുഎസ് കമ്പനികള്‍ മാറിയേക്കും, ഇന്ത്യ സമീപിച്ചു, 1000 കമ്പനികള്‍, കൂട്ടത്തില്‍ ഇവരും!

Google Oneindia Malayalam News

ദില്ലി: ചൈനയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ യുഎസ് കമ്പനികള്‍ ചൈന വിട്ടേക്കും. ഇന്ത്യക്ക് ഇത് നേട്ടമായി മാറാനാണ് ഒരുങ്ങുന്നത്. ഇന്ത്യ യുഎസ് കമ്പനികളെ സമീപിച്ചിരിക്കുകയാണ്. ഏപ്രിലില്‍ തന്നെ ഇവര്‍ക്കുള്ള എല്ലാ സൗകര്യവും ഇന്ത്യയില്‍ ഒരുക്കാമെന്നാണ് അറിയിച്ചിരുന്നത്. ആയിരം കമ്പനികളെയാണ് ഇന്ത്യ വിവിധ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ ഉപകരണ മേഖലയിലെ ഭീമന്‍മാരായ ആബട്ട് ലബോറട്ടറീസും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റിയാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയം പര്യാപ്തതയും നേടാം. നിലവില്‍ ഇത് ചൈനയുടെ കുത്തകയാണ്.

1

കൊറോണവൈറസ് പടരാന്‍ കാരണക്കാര്‍ ചൈനയാണെന്ന തരത്തില്‍ യുഎസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇത് മുതലെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈനയില്‍ നിന്ന് മാറി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്ന യുഎസ് കമ്പനികള്‍ക്ക് ഇന്‍സെന്റീവുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളും വിതരണക്കാര്‍, ഭക്ഷ്യ നിര്‍മാണ യൂണിറ്റുകള്‍, തുണിത്തരങ്ങള്‍, ലെതര്‍, വാഹന നിര്‍മാണം, എന്നീ മേഖലയിലെ കമ്പനികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. മൊത്തം 550 ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. യുഎസ് കമ്പനികള്‍ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന അഭിപ്രായത്തിലാണ്.

മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം നടത്തുന്ന കമ്പനികളെ ഇന്ത്യ പ്രത്യേകം ക്ഷണിക്കുന്നുണ്ട്. ഇവര്‍ ഇന്ത്യയുടെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മെഡ്‌ട്രോണിക്, ആബട്ട് ലബോറട്ടറീസ് എന്നീ ഭീമന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ശാഖകളുണ്ട്. അതുകൊണ്ട് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇവര്‍ക്ക് പൂര്‍ണമായി മാറുക എളുപ്പമായിരിക്കുക. ഇവര്‍ മുംബൈ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വന്‍കിട ആശുപത്രികളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭൂമി കണ്ടെത്തുന്നതിനും തൊഴിലാളികളെ ലഭിക്കുന്നതിനും ഇന്ത്യയാണ് സാമ്പത്തികമായി ഏറ്റവും സുരക്ഷിതമെന്നാണ് ഇവരെ അറിയിച്ചിരിക്കുന്നത്. ഇവര്‍ യുഎസ്സിലേക്കാ ജപ്പാനിലേക്കോ മാറാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ഇന്ത്യ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തി കമ്പനികളെ സഹായിക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം ഇ കൊമേഴ്‌സ് കമ്പനികളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനവും സര്‍ക്കാര്‍ മാറ്റിവെക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ വന്‍ സാമ്പത്തിക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിയറ്റ്‌നാമിനെയാണ് പല കമ്പനികളും ചൈന വിട്ടാല്‍ പരിഗണിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ചതും ട്രംപുമായി റാലി നടത്തിയതുമെല്ലാം യുഎസ് നിക്ഷേപം മുന്നില്‍ കണ്ടാണ്. യുഎസ്സിന്റെ സുഹൃദ് രാജ്യങ്ങളിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാറ്റാനാണ് ലക്ഷ്യം. വിപണിയെ ശക്തമാക്കാന്‍ ഈ നീക്കം ഗുണം ചെയ്യും.

English summary
india in talks with 1000 american companies who may quit china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X