കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മൂന്നാംഘട്ടത്തിലെത്തിയെന്ന് വിദഗ്ധര്‍; ഇല്ലെന്ന് കേന്ദ്രം, ലോക്ക് ഡൗണ്‍ തന്നെ ആശ്രയം

  • By Anupama
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലും രാജ്യം ഇതുവരേയും കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാംഘട്ടത്തിലെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് കൊറോണരോഗത്തിന്റെ മൂന്നാം ഘട്ടമാണെന്നാണ് പറയേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നത്.

ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട് കുറിപ്പിലാണ് രാജ്യം ഇതുവരേയും കൊറോണ രോഗത്തിന്റെ മൂന്നാംഘട്ടത്തിലെത്തിയിട്ടില്ലയെന്ന് വ്യക്തമാക്കുന്നത്.
ആളുകള്‍ക്ക് വലിയ തോതില്‍ രോഗം ബാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സാഹചര്യങ്ങളെ അമിതമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ആരോഗ്യ വിഭാഗമായ ഐസിഎംആറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡോ: ആര്‍ ഗംഗ കെട്കര്‍ പറഞ്ഞു.

corona

പുതുതായി സ്ഥാപിച്ച ടെസ്റ്റിംഗ് ലാബുകള്‍ കൂടി പരിഗണിച്ചാല്‍ ഒരു ദിവസം അഞ്ച് ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ കഴിയും. ഇപ്പോഴത്തെ ഒരു ലക്ഷം ടെസ്റ്റുകള്‍ കൂടി ഇതോടൊപ്പം ചേരും. സ്വകാര്യ പൊതു ലാബുകളിലൂടെ കൊറോണ ടെസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും ഡോ: ഗംഗ കെട്കര്‍ പറഞ്ഞു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലം കാണാനുള്ള സമയമായില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

'ഇന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നാളെ തന്നെ ഫലം കാണണമെന്നില്ല. ചിലപ്പോള്‍ അത് കുറച്ച് വൈകാമെന്നും ഡോ: ലവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. മറ്റ് ചില രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നാണ് രാജ്യം നടപടികള്‍ സ്വീകരിത്തതെന്നും അത് സമയോചിതമായിരുന്നുവെന്നും' ഡോക്ടര്‍ ചൂണ്ടികാട്ടി.

രോഗത്തിന്റെ സാമൂഹ്യ വ്യാപനം നടക്കുന്നതും ഏറ്റവും ഗൗരവമേറിയതുമാണ് മൂന്നാം ഘട്ടം എന്ന് പറയുന്നത്. അതിനാല്‍ തന്നെ അടുത്ത അഞ്ച് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങള്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള നിര്‍ണ്ണായക ദിവസങ്ങള്‍ ആയിരിക്കുമെന്നാണ് ഡോ: ഗിര്‍ദര്‍ ഗ്യാനി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതുവരേയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ പരിശോധനക്കാവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള പൂര്‍ണ്ണമായ തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ആരോഗ്യമന്ത്രാലയവും ഇതുവരേയും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലയെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒപ്പം സ്വകാര്യ ലബോറട്ടറികളിലും വൈറസ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒഡീഷ സര്‍ക്കാര്‍ സാമൂഹ്യ വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സ്വദേശത്ത് തന്നെ കഴിയുന്ന 60 വയസുകാരന് രോഗം സ്ഥീരീകരിചതോടെയാണ് ആശങ്കയറിയിച്ച് സംസ്ഥാനം രംഗത്തെത്തുന്നത്.

English summary
India may be in the third stage of the Coronavirus pandemic; Centre Neglet This Statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X