പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരിട്ടാല്‍ അവരെന്ത് ചെയ്യും... ചോദ്യങ്ങളുമായി നേതാക്കള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാക്കള്‍. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതാണ് രാജ്യത്തിന്റെ പേര് മാറ്റുന്ന ചര്‍ച്ചയ്ക്ക് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരതം എന്നാക്കിയാല്‍ അവര്‍ രാജ്യത്തിന്റെ പേര് ബിജെപി എന്ന് മാറ്റുമോ എന്ന് അരവിന്ദ് കെജ്രിവാള് ചോദിച്ചു.
ജി20 നേതാക്കള്‍ക്കുള്ള അത്താഴ ക്ഷണക്കത്തില്‍ രാജ്യത്തിന്റെ പേര് ഭാരതം എന്ന് സൂചിപ്പിച്ചതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രാഷ്ട്രപതിയുടെ കത്തില്‍ പറയുന്നത്. സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് എഴുതാറുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കണ്ടതാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. തൊട്ടുപിന്നാലെ വന്ന അസം മുഖ്യമന്ത്രിയുടെ പ്രതികരണവും ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നു.

ഈ മാസം 18 മുതല്‍ അഞ്ച് ദിവസം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുകയാണ്. ഈ സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റുന്ന പ്രമേയം സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച സജീവമായി.
രാജ്യത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കെജ്രിവാള് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചതാണോ രാജ്യത്തിന്റെ പേര് മാറ്റുന്നത് ആലോചിക്കാന്‍ കാരണം. രാജ്യം 140 കോടി ജനങ്ങളുടേതാണ്. അല്ലാതെ ഒരു പാര്‍ട്ടിയുടേതല്ല. ഇനി ഞങ്ങള്‍ ഭാരത് എന്ന് സഖ്യത്തിന് പേരിട്ടാല്‍ ഇവര്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോ എന്നും കെജ്രിവാള് ചോദിച്ചു.
വളരെ പെട്ടെന്ന് ഇങ്ങനെ ഒരു ചര്‍ച്ചയുണ്ടാകാന്‍ കാരണമെന്തെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിക്കുന്നു. ലോകം മൊത്തം നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. ഇനി രവീന്ദ്രനാഥ ടാഗോറിന്റെ പേരും ഇവര്‍ മാറ്റുമോ. രാജ്യത്തിന്റെ പേരു മാറ്റാന്‍ കാരണമെന്താണ്. ഇംഗ്ലീഷില്‍ ഇന്ത്യയെയും ഹിന്ദിയല് ഭാരതം എന്നും പറയും. അത്രയല്ലേയുള്ളൂവെന്നും മമത പറഞ്ഞു.
ഇന്ത്യയെ മാറ്റുമെന്നത് ബിജെപിയുടെ വാഗ്ദാനമാണന്നും പക്ഷേ, കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവര്‍ ചെയ്യുന്നത് പേര് മാറ്റുക മാത്രമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രതികരിച്ചു. ബിജെപി ഇതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിരിക്കുന്നു. ഫാഷിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കും. പ്രതിപക്ഷ സഖ്യത്തിന്റെ പേരാണ് ഇന്ത്യ. അതോടെ ബിജെപി രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കാന്‍ താല്പ്പര്യപ്പെടുകയാണെന്നും സ്റ്റാലിന് പറഞ്ഞു.
രാജ്യത്തിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ സഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു. രാജ്യത്തിന്റെ ചരിത്രം ഇല്ലാതാക്കുന്നത് ബിജെപി തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. പേരു മാറ്റുന്ന വിഡ്ഡിത്തം സര്‍ക്കാര്‍ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications