കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയരുന്ന ആശങ്കയും രോഗവ്യാപനവും; ഇന്ത്യയിൽ 24 മണിക്കൂറിൽ 1,31,968 പേർക്കുകൂടി കോവിഡ്

രാജ്യത്ത് 9,79,608 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ മണിക്കൂറിൽ 1,31,968 പേർക്കുകൂടി കോവിഡ്. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ പോകുന്നത്. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

Covid 19

രാജ്യത്ത് 9,79,608 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 780 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത് 61,899 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു.

25,40,41,584 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇന്നലെ മാത്രം 13,64,205 സാമ്പിളുകളും പരിശോധിച്ചു. മഹാരാഷ്ട്രയ്ക്ക് പുറമെ പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍, ടെസ്റ്റുകളുടെ എണ്ണം കൂട്ടല്‍ എന്നിവയ്ക്ക് പുറമേ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒമ്പത് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.14 ലക്ഷം കടന്നു. നിലവിൽ രണ്ട് കോടിയിലേറെ പേർ‌ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.അമേരിക്കയിൽ മൂന്ന് കോടി പതിനേഴ് ലക്ഷം രോഗബാധിതരുണ്ട്. 5.73 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.45 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.

സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം

കേരളത്തിൽ രണ്ടാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്നാഴ്‌ച കേരളത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്.

English summary
India new covid cases raise to one lakh continuously for fourth day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X