'വാക്സിൻ പാസ്പോർട്ട്'; ശക്തമായ എതിർപ്പുയർത്തി ഇന്ത്യ.. നടപടി വിവേചനപരമെന്ന്
ദില്ലി; വാക്സിൻ പാസ്പോർട്ട് എന്ന ആശയത്തിൽ ശക്തമായ എതിർപ്പുയർത്തി ഇന്ത്യ. ജ7 പ്ലസ് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയുടെ എതിർപ്പ് അറിയിച്ചത്. വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ വാക്സിനേഷൻ കുറവാണെന്നിരിക്കെ വാക്സിനെടുത്തവർക്ക് മാത്രം പാസ്പോർട് അനുവദിക്കുന്നത് പക്വതയില്ലാത്ത നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി.
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിൽ, വാക്സിൻ പാസ്പോർട്ട് എന്ന ആശയത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയും ചർച്ച ചെയ്യപ്പെടണമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം വാക്സിൻ പാസ്‌പോർട്ട് നടപ്പാക്കുന്നത് വിവേചനപരവും ദോഷകരവുമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
വാക്സിനുകളുടെ ഫലപ്രാപ്തിയുടെ തെളിവുകൾ കണക്കിലെടുത്ത് ലോകാരോഗ്യസംഘടനയുടെ സമഗ്രമായ ഏകോപനത്തിൻ കീഴിൽ മാത്രമേ തിരുമാനം കൈക്കൊള്ളാവൂവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ ഇ-സര്‍ട്ടിഫിക്കറ്റാണ് കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട്. ഇത്തരം പാസ്പോർട്ടുകൾ അംഗീകരിച്ച രാജ്യങ്ങളില്‍ ക്വാറന്‍റൈന്‍ അടക്കമുള്ള നടപടികളിൽ ഇളവ് ലഭിക്കും. വാക്സിൻ പാസ്പോർട്ട് എന്ന ആശയം അമേരിക്ക പോലുള്ള രാജ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് റിപ്പോർട്ടുണ്ട്. യൂറോപ്യൻ യൂണിയനും ചില ഏഷ്യൻ രാജ്യങ്ങളും അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതിന് ഇത്തരം സാധ്യതകൾ പരിശോധിക്കുന്നുണ്ട്. അതേസമയം വാക്സിൻ എടുത്തവർക്ക് മാത്രമേ അന്താരാഷ്ട്ര യാത്ര അനുവദിക്കാവൂ എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ഒന്നും തന്നെ ഡബ്ല്യു എച്ച് ഒ മുന്നോട്ട് വെയ്ക്കാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തിരുമാനം കൈക്കൊണ്ടിട്ടില്ല.
ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഇന്ത്യൻ നിർമിത കൊവാക്സിന് ലോകാരോഗ്യ സംഘടനയുടേയും മറ്റ് രാജ്യങ്ങളുടേയും അനുമതി ലഭിച്ചിട്ടില്ല. ഇതിനായുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ












Click it and Unblock the Notifications