കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്‍റെ മകളാണ്, ഇന്ത്യയും പാകും തമ്മിലല്ല, യുദ്ധം ഭീകരതയ്ക്കും ദാരിദ്രത്തിനും നിരക്ഷരതക്കുമെതിരെ

  • By Desk
Google Oneindia Malayalam News

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം എന്ന മുറവിളിയാണ് സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരമെന്ന ലാഘവത്തോടെയാണ് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത്. കീബോര്‍ഡ് വാരിയേഴ്‌സ് യുദ്ധത്തിന്റെ കെടുതികളറിയണമെന്നും ഇനി ഒരു യുദ്ധം ഉണ്ടാകരുതെന്നും സെ നോ ടു വാര്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിനെതിരെ സമാധാനത്തോടെ ഇന്ത്യ പാക് പ്രശ്‌നം പരിഹരിക്കാനും ക്യാംപെയിന്‍ നടക്കുന്നുണ്ട്. നിരവധി സെലിബ്രിറ്റികളാണ് യുദ്ധം വേണ്ടെന്ന നിലപാടുമായി മുന്നോട്ട് വരുന്നത്.

<strong>ഹേയ് ചാമ്പ്യൻ.. അച്ഛൻ തിരിച്ച് എത്തിക്കഴിഞ്ഞാൽ നീ ഇത് ചോദിക്കണം, പാക് നടൻ അഭിനന്ദന്റെ മകനോട്</strong>ഹേയ് ചാമ്പ്യൻ.. അച്ഛൻ തിരിച്ച് എത്തിക്കഴിഞ്ഞാൽ നീ ഇത് ചോദിക്കണം, പാക് നടൻ അഭിനന്ദന്റെ മകനോട്

ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യേണ്ടത് പരസ്പരം വെട്ടിക്കീറിയല്ല... സൈനികന്റെ മകളായ ഞാൻ പറയാം...ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യേണ്ടത് ഭീകരവാദത്തിനെതിരെയും ദാരിദ്രത്തിനെതിരെയും നിരക്ഷരതയ്ക്കെതിരെയുമാണ്. പരസ്പരമുള്ള പോരല്ല പ്രശ്നങ്ങള്‍ക്ക് പരിഹാരം. ബോളിവുഡ് നടി പ്രീതി സിന്റ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്ന വാക്കുകളാണ്‌ ഇത്. അതിര്‍ത്തിയിലെ യുദ്ധം എന്താണെന്ന് ഒരു സൈനികന്‍റെ മകളായ തനിക്കറിയാമെന്നും അതിന്‍റെ ഭീകരത വലുതാണെന്നും പ്രീതി ഓര്‍മിപ്പിക്കുന്നു.

10-preity-zinta-6

നിരവധി പേരാണ് പ്രീതി സിന്‍റയുടെ ട്വീറ്റിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയത്. ഇന്ത്യന്‍ സെലിബ്രിറ്റിയില്‍ നിന്നും വളരെ പക്വതയുള്ള വാക്കുകളാണ് വന്നതെന്ന് പാകിസ്താനിലെ പലരും വിലയിരുത്തുന്നു. അതേ സമയം ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിനെ അനുകൂലിക്കുകയാണ് പ്രീതി എന്നും ഇത്തരം ആളുകളെ താരങ്ങള്‍ ആക്കിയതിന്‍റെ ശിക്ഷയാണിതെന്നും ചിലര്‍ ആരോപിക്കുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രത്തിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും അതിനാല്‍ ആദ്യം പാകിസ്താനെ ഉപദേശിക്കൂ എന്ന തരത്തിലുള്ള കമന്‍റുകളാണ് പ്രീതിക്ക് നേരെ ഉയരുന്നത്.


ഇതുവരെ ഇന്ത്യ കണ്ട യുദ്ധമെല്ലാം അതിര്‍ത്തിയിലായിരുന്നു. അതിനാലാണ് വീടിന്‍റെ സ്വീകരണമുറിയിലിരിക്കുന്നവര്‍ക്ക് അതിന്‍റെ യാഥാര്‍ത്യം അറിയാത്തത്. യുദ്ധം ഒന്നും നേടിത്തരില്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ സാക്ഷരത ഉണ്ടെന്നും അതിനാല്‍ സംസ്കാരത്തോടെ വേണം ഇത്തരത്തിലുള്ള വിഷയത്തെ സമീപിക്കേണ്ടതെന്നും യുദ്ധത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

English summary
India Pakistan should conduct war to combat terrorism,poverty and illiteracy says bollywood celebrity Preity Zinta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X