Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ പാര്‍ലമെന്റിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് നരേന്ദ്ര മോദി... ഡല്‍ഹിയില്‍ ചരിത്ര നിമിഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യം നവയുഗ പിറവിക്ക് സാക്ഷ്യം വഹിക്കുകയാണ്. ദശാബ്ദങ്ങളായി രാജ്യത്തിന്റെ ഓരോ അനക്കങ്ങളും ചര്‍ച്ചയായ പാര്‍ലമെന്റ് മന്ദിരത്തിലെ ഒടുവിലെ സഭാ സമ്മേളനം അവസാനിച്ചു. പ്രമുഖ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് സഭ പിരിഞ്ഞത്. ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടപടികള്‍ മാറുകയാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യം ചര്‍ച്ച ചെയ്യുന്ന ബില്ല് വനിതാ സംവരണ ബില്ലാകുമെന്നാണ് വിവരം. പഴയ പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും നീക്കില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മ്യൂസിയമായും ചരിത്ര ശേഷിപ്പുകളുടെ കേന്ദ്രമായും ഇത് തുടരും. ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കവെ പഴയ പാര്‍ലമെന്റിന് പുതിയ പേര് മോദി നിര്‍ദേശിച്ചു.

parliament

സംവിധാന്‍ സദന്‍ എന്ന പേരിലാകും ഇനി പഴയ പാര്‍ലമെന്റ് മന്ദിരം അറിയപ്പെടുക. അതായത് ഭരണഘടനാ ഭവനം എന്ന്. പഴയ പാര്‍ലമെന്റില്‍ മോദി നടത്തിയ തന്റെ അവസാന പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പഴയ പാര്‍ലമെന്റിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി എംപിമാര്‍ പുറത്തിറങ്ങി. എല്ലാ എംപിമാരും മോദിയുടെ നേതൃത്വത്തില്‍ കാല്‍നടയായി പുതിയ മന്ദിരത്തില്‍ പ്രവേശിച്ചു.

ബ്രിട്ടീഷ് ആര്‍കിടെക്റ്റുമാരായ സര്‍ എഡ്വിന്‍ ലുട്യന്‍സ്, ഹെര്‍ബര്‍ട്ട് ബേകര്‍ എന്നിവരാണ് പഴയ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തത്. ആറ് വര്‍ഷമെടുത്ത് 1927ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 96 വര്‍ഷം പഴക്കമുള്ള ഈ മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി പുതിയ മന്ദിരത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് മോദി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്.

അല്‍പ്പം പഴങ്കഥ

അശോക ചക്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വൃത്താകൃതിയിലാണ് പഴയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. അന്ന് 83 ലക്ഷം രൂപയായിരുന്നുവത്രെ ചെലവ് വന്നത്. കൊണോട്ട് പ്രഭു തറക്കല്ലിട്ട മന്ദിരം ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു 1927 ജനുവരി 8നാണ് ഉദ്ഘാടനം ചെയ്തത്. പുതിയ മന്ദിരം ത്രികോണ ആകൃതിയിലാണ്. സ്ഥല സൗകര്യവും കൂടുതലാണ്.

ലോക്‌സഭ, രാജ്യസഭ എന്നിവയ്ക്ക് പുറമെ ഇരുസഭകള്‍ക്കും സംയുക്ത സമ്മേളനം ചേരാനുള്ള സെന്‍ട്രല്‍ ഹാള്‍ എന്നിവയായിരുന്നു പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. കാലപ്പഴക്കം കാരണം ചില കേടുപാടുകള്‍ സംഭവിച്ചു. പെട്രോളിയം മന്ത്രാലയത്തിന്റെ മേല്‍ക്കൂര 2009ല്‍ തകര്‍ന്നു വീണിരുന്നു. 2001ല്‍ തീവ്രവാദികളുടെ ആക്രമണവും നേരിട്ടു. പിന്നീടാണ് പുതിയ മന്ദിരം നിര്‍മിക്കുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+