കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങള്‍ക്കിടയിലും മികച്ചത് ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാലകള്‍ തന്നെ

Google Oneindia Malayalam News

ദില്ലി: പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും ഹൈദരാബാദ് സര്‍വ്വകലാശാലയും ഏറ്റവും മികച്ച സര്‍വ്വകലാശാലയാണെന്ന് സര്‍വ്വെ ഫലം. അധ്യാപന പാടവം, പഠന നിലവാരം, പഠനേതര പ്രവര്‍ത്തനങ്ങള്‍തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളെ കണ്ടെത്തുന്നതിനു വേണ്ടിസര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും ഹൈദരാബാദ് സര്‍വ്വകലാശാലയും മൂന്നും നാലും സാഥാനം നേടിയത്. ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളൂരു ആണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

JNU

ഏറ്റവും മികച്ച സര്‍വ്വകലാശാലയ്ക്ക് പുറമേ ഏറ്റവും മികച്ച് എഞ്ചിനിയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയും സര്‍വ്വെ നടത്തിയിരുന്നു. മികച്ച പത്ത് മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആറാം സ്ഥാനവും മികച്ച പത്ത് ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി എട്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

നാഷണല്‍ ബ്യൂറോ ഓഫ് അക്രഡേഷന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ സര്‍വ്വെ നടത്തിയത്. 'ഇന്ത്യ റാങ്കിങ് 2016' സര്‍വ്വെ ഫലം പ്രഖ്യാപിച്ചത് സ്മൃതി ഇറാനിയാണ്. 3500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍വ്വെയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

English summary
The two institutions that have been at the centre of a nationalism debate in recent months -- Delhi’s Jawaharlal Nehru University and the University of Hyderabad- - are the best universities in India, according to a survey of educational institutions commissioned by the government for the first time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X