ഇന്ത്യയില്‍ 200 തൊട്ട് ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍
ദില്ലി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകളില്‍ വന്‍ കുതിപ്പ്. ഇരുന്നൂറ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 77 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവുമധികം കേസുകള്‍ ഉള്ളത്. 54 കേസുകള്‍ വീതമാണ് ഇരു സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. തെലങ്കാനയില്‍ 20 കേസുകളാണ് രേഖപ്പെടുത്തി. കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14, എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.

ഇന്ന് 5326 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് ആരോഗ്യ മന്ത്രാലയം ഒമൈക്രോണ്‍ വിവരങ്ങളും പുറത്തുവിട്ടത്. 24 മണിക്കൂറിനിടെ 453 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ ആശങ്കയ്ക്കും ഒമൈക്രോണ്‍ ഇടയാക്കിയിരിക്കുകയാണ്. 107 കേസുകളാണ് ദില്ലിയില്‍ ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ധിച്ചാല്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അടച്ചിട്ട ഇടങ്ങളില്‍ അന്‍പത് ശതമാനം കപ്പാസിറ്റി അനുവദിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളില്‍ 25 ശതമാനം പേര്‍ മാത്രമേ ചേരാന്‍ പാടൂ എന്നാണ് നിര്‍ദേശം.
അതേസമയം ലാന്‍സെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ സംരക്ഷണം മൂന്ന് മാസത്തിനകം ഡെല്‍റ്റ വേരിയന്റിനെതിരെ ഇല്ലാതാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. നേരത്തെ വന്ന ലാന്‍സെറ്റ് പഠനത്തില്‍ കൊവിഷീല്‍ഡ് ഡെല്‍റ്റയ്‌ക്കെതിരെ ഫലപ്രദമാണെന്ന് പറഞ്ഞിരുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ 63 ശതമാനം സംരക്ഷണമാണ് പറഞ്ഞിരുന്നത്. ചെറിയ തരത്തിലുള്ള രോഗലക്ഷണമോ ഗുരുതരമോ ആയതിനെ 81 ശതമാനം പ്രതിരോധിക്കാനും കൊവിഷീല്‍ഡിന് സാധിക്കുമെന്നും നേരത്തെ വന്ന പഠനത്തില്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
പുതിയ പഠനത്തില്‍ പക്ഷേ ആശങ്കയാണ് ഉള്ളത്. ബ്രസീലിലും സ്‌കോട്‌ലന്‍ഡിലും കൊവിഷീല്‍ഡിന്റെ പ്രതിരോധ ശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ വാക്‌സിന്‍ സംരക്ഷണം കുറഞ്ഞുവരുന്നതായി കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. ആശുപത്രിയില്‍ ഡെല്‍റ്റ വേരിയന്റ് ബാധിച്ച് വരുന്നവരിലും മരണനിരക്കിലും ഇത് കാര്യമായി പ്രതിഫലിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഇത് പ്രകടമാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൊവിഷീല്‍ഡ് എടുത്തവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ ശ്രമിക്കണമെന്നാണ് പഠനത്തില്‍ പറയുന്നു.
ഇന്ത്യന്‍ വാക്‌സിനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൊവിഷീല്‍ഡാണ്. വിദേശരാജ്യങ്ങളിലും ഇത് നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. കാരണം വില വളരെ കുറവാണ്. എംആര്‍എന്‍എ വാക്‌സിനുകളെ അപേക്ഷിച്ച് ശേഖരണത്തിന് വലിയ ബുദ്ധിമുട്ടില്ലാത്തതും കൊവിഷീല്‍ഡിനെ പലരാജ്യങ്ങല്‍ക്കും പ്രിയങ്കരമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ഡോസുകള്‍ രണ്ടും സ്വീകരിച്ച പല രാജ്യങ്ങളിലും രോഗ തീവ്രത വര്‍ധിച്ച കാര്യവും പഠനത്തില്‍ പറയുന്നു. പുതിയ വേരിയന്റിന് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാനാവുമെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് ഇവര്‍ പറയുന്നു. ഘട്ടം ഘട്ടമായി വാക്‌സിന്‍ പ്രതിരോധം കുറഞ്ഞ് വരുമെന്നും പഠനത്തില്‍ പറയുന്നു.
ഒമൈക്രോണും വാക്‌സിന്‍ പ്രതിരോധവും തമ്മിലുള്ള കാര്യം ഈ പഠനത്തില്‍ പറഞ്ഞിട്ടില്ല. ഫൈസറിന്റെ ബൂസ്റ്റര്‍ വാക്‌സിനുകള്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊവിഷീല്‍ഡിനെ നേരത്തെ ലോകാരോഗ്യ സംഘടന വരെ പ്രകീര്‍ത്തിച്ചിരുന്നു. അതേസമയം ഒമൈക്രോണ്‍ പല രാജ്യങ്ങളിലും വാക്‌സിന്‍ പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. വാക്‌സിന്‍ എടുക്കാത്തവരില്‍ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications