Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഒറ്റദിവസം 2,64,202 രോഗികള്‍

ന്യൂദല്‍ഹി: രാജ്യത്ത് പിടിവിട്ട് കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 2,64,202 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന നിരക്ക് രണ്ട് ലക്ഷം കഴിയുന്നത്. എട്ട് മാസത്തിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് പ്രതിദിന നിരക്ക് രണ്ട് ലക്ഷം പിന്നിട്ടത് വ്യാഴാഴ്ചയായിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 12,72,073 പേരാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവുമാണ്. 1,09, 345 പേരാണ് കഴിഞ്ഞ ദിവസം കൊവിഡില്‍ നിന്നും രോഗമുക്തരായത്.

തലേദിവസത്തേക്കാള്‍ 6.7 ശതമാനമാണ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. 315 മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,350 ആയി. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5753 ആയി.

covid 1

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കഴിഞ്ഞ ദിവസം 46,406 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. കൂടാതെ 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 28867 പേര്‍ക്കാണ് ദല്‍ഹിയില്‍ ഒറ്റദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനമായി ഉയര്‍ന്നു. ഇത് പ്രകാരം ഓരോ മൂന്നാളുകളില്‍ പരിശോധിക്കുമ്പോഴും ഒരാള്‍ക്ക് പോസിറ്റീവാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ 13,468 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 53,17,490 പേര്‍ക്ക് കൊവിഡ് ബാധിച്ചു. കേരളത്തില്‍ 117 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, ഇത് സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 50,369 ആയി ഉയര്‍ത്തി.

അതേസമയം കൊവിഡിന്റെ മൂന്നാം തരംഗത്തിന്റേയും ഒമിക്രോണിന്റേയും പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി, പ്രധാനമന്ത്രി വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. കൊറോണ വൈറസിനെതിരായ ഏറ്റവും മികച്ച പ്രതിരോധനം വാക്‌സിനേഷനാണെന്നും രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 70 ശതമാനത്തിനും രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+