ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂരില്‍ 67150 രോഗികള്‍
ദില്ലി: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിടിയിലൊതുങ്ങാതെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. 3234474 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 67150 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതേ സമയപരിധിയില്‍ 1059 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 59449 ആയി ഉയരുകയും ചെയ്തു.
707267 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 24, 67, 758 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. 703,823 ആണ് മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം. മരണ സംഖ്യ 22794 ആയി. അതേസമയം 514,790 പേര്‍ രോഗമുക്തരായി. തെലങ്കാനയിൽ ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3018 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ 5951 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് ഇന്നലെ 107 പേരാണ് കോവിഡ് കാരണം മരിച്ചത്. 6998 രോഗമുക്തർ കൂടി. ചെന്നൈയിൽ പുതിയ 1270 രോഗികൾ. കോയമ്പത്തൂരിൽ 322 പേർ കൂടി വൈറസ് ബാധിതരായി. ജില്ലാ അതിർത്തികൾ കടന്ന് സഞ്ചരിക്കുന്നതിനുള്ള പാസിലെ നിയന്ത്രണം നീക്കിയതോടെ ചെന്നൈയിലെ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ആഗോള തലത്തില്‍ 24 മില്യണ്‍ ആളുകളാണ് ഇതുവരെ രോഗബാധിതരായത്. 823,560 മരണപ്പെട്ടു. 16,613,225 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. 59 ലക്ഷം കടന്നിട്ടുണ്ട് അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം. 5,955,728 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ബ്രസീലിൽ 36 ലക്ഷം പേർക്കും നാലാമതുള്ള റഷ്യയിൽ ഒമ്പത് ലക്ഷം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.