ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം 134.61 കോടി കവിഞ്ഞു; രോഗമുക്തി നിരക്ക് നിലവില്‍ 98.38%
ദില്ലി; ചൊവ്വാഴ്ച മാത്രം രാജ്യത്ത് വിതരണം ചെയ്തത് 68,89,025 കൊവിഡ് വാക്സിൻ ഡോസപകൾ.ഇതോടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 134.61 കോടി (1,34,61,14,483) പിന്നിട്ടു. 1,41,10,887 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.അതേസമയം ഇന്നലെ മാത്രം 8,168 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,46,931ആയി. ദേശീയ രോഗമുക്തി നിരക്ക് 98.38 % ആണ്.
തുടര്‍ച്ചയായ 48-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. ചൊവ്വാഴ്ച ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,984 പേര്‍ക്കാണ് .നിലവില്‍ 87,562 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.25 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,84,883 പരിശോധനകള്‍ നടത്തി. ആകെ 65.88 കോടിയിലേറെ (65,88,47,816) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.67 ശതമാനമാണ്. കഴിഞ്ഞ 31 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.59 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 72 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 107-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 140.47 കോടിയിലധികം (1,40,47,52,710) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 16.49 കോടിയിലധികം (16,49,10,821) വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഒമൈക്രോൺ കേസുകൾ ഉയരുന്നു
രാജ്യത്ത് ഒമൈക്രോൺ കേസുകളിൽ വർധനവ്. തെലുങ്കാന, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമൈക്രോൺ കേസുകളുടെ എണ്ണം സംസ്ഥാനത്ത് 73 ആയി. പശ്ചിമ ബംഗാളിൽ, അടുത്തിടെ അബുദാബിയിൽ നിന്ന് ഹൈദരാബാദ് വഴി മടങ്ങിയ മുർഷിദാബാദ് ജില്ലയിൽ താമസിക്കുന്ന ഏഴുവയസ്സുള്ള ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, തെലങ്കാനയിൽ, ഡിസംബർ 12 ന് ഹൈദരാബാദിൽ വന്നിറങ്ങിയ കെനിയയിൽ നിന്നുള്ള 24 കാരിയായ സ്ത്രീക്കും സൊമാലിയയിൽ നിന്നുള്ള 23 കാരനായ പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നൈജീരിയയിൽ നിന്ന് എത്തിയ 47 കാരനായ ഒരാൾ, അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 10 ന് നൈജീരിയയിൽ നിന്ന് ദോഹ വഴി അവിടെയെത്തിയ യാത്രക്കാരന് കോവിഡ് -19 പോസിറ്റീവ് ആണെന്നും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ, കുടുംബക്ഷേമ മന്ത്രി പറഞ്ഞു..
ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ ബുധനാഴ്ച നാല് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, സംസ്ഥാനത്തെ ആകെ എണ്ണം 32 ആയി. നാല് രോഗികളിൽ ഒരാൾ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് - എല്ലാവരും 16 വയസിനും 67 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. പുതിയ നാല് കേസുകളിൽ രണ്ട് പേർ ഒസ്മാനാബാദിൽ നിന്നും ഒരാൾ മുംബൈയിൽ നിന്നും ഒരു രോഗി ബുൽധാനയിൽ നിന്നുമാണ്.
അതേസമയം കേരളത്തിലും ഇന്ന് രണ്ട് പേർക്കാണ് മൈക്രോൺ സ്ഥിരീകരിച്ചത്.
2 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ .ഇതോടെ കേരളത്തിൽ ആകെ രോഗികൾ 5 ആയി