'ദേവി ശക്തി'; അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ വൻ രക്ഷാ ദൗത്യം, 78 പേരെ കൂടി രാജ്യത്ത് തിരിച്ച് എത്തിച്ചു
കാബൂള്‍: മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്ത അടക്കമുളള 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയില്‍ തിരിച്ച് എത്തിച്ചു. ഭീകരസംഘടനയായ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ പ്രത്യേക രക്ഷാ ദൗത്യത്തിലൂടെ രാജ്യത്ത് തിരിച്ച് എത്തിക്കുന്നത്.
സിസ്റ്റര്‍ തെരേസ അടങ്ങുന്ന സംഘത്തെ അമേരിക്കന്‍ വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്ഥാനില്‍ ആണ് ഇന്നലെ എത്തിച്ചത്. അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ ഇന്ന് രാവിലെയോടെ ദില്ലിയില്‍ എത്തിച്ചു. ദേവി ശക്തി എന്നാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന്റെ പേര്.
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ

കാബൂളില്‍ നിന്ന് തിരികെ എത്തിയവരില്‍ 22 പേര്‍ സിഖുകാരാണ്. സിഖ് മതവിശ്വാസ പ്രകാരമുളള വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകര്‍പ്പുകളും അഫ്ഗാനിസ്ഥാനില്‍ നിന്ന് വിമാനത്തില്‍ ദില്ലിയില്‍ എത്തിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, വിവിധ ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരിച്ച് എത്തിയവരെ വിമാനത്താവളത്തില്‍ വെച്ച് സ്വീകരിച്ചത്. ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തില്‍ ഗുരുഗ്രന്ഥ സാഹിബിന്റെ പകര്‍പ്പ് ആചാരപരമായി ഏറ്റുവാങ്ങി വിമാനത്താവളത്തിന് പുറത്ത് എത്തിച്ചു.

കാബൂള്‍ വിമാനത്താവളത്തിന് സമീപത്ത് ഇറ്റാലിയന്‍ സ്‌കൂളില്‍ ആയിരുന്നു സിസ്റ്റര്‍ തെരേസ ക്രസ്ത പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ അഫ്ഗാനില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങി കിടക്കുകയാണ് എന്നുളള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുരക്ഷിതരാണ് എന്നും ഭക്ഷണവും വെള്ളവും അടക്കം ലഭിക്കുന്നുണ്ട് എന്നും സിസ്റ്റര്‍ തെരേസ വീട്ടുകാരെ അറിയിച്ചിരുന്നു. പാകിസ്താന്‍ സ്വദേശിയായ ഒരു കന്യാസ്ത്രീയുമാണ് ഇവര്‍ക്കൊപ്പം കാബൂളില്‍ ഉണ്ടായിരുന്നത്.
കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ

ഇന്ന് ദില്ലിയില്‍ മടങ്ങി എത്തിയ 78 അംഗ സംഘത്തിലെ എട്ട് പേര്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാ ദൗത്യത്തിന് കേന്ദ്രം ദേവി ശക്തി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതുവരെ 800 പേരെയാണ് കാബൂളില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചത്. അതിന് തൊട്ടടുത്ത ദിവസം മുതല്‍ക്കേ തന്നെ പൗരന്മാരെ തിരികെ എത്തിക്കാനുളള ശ്രമങ്ങള്‍ രാജ്യം ആരംഭിച്ചിരുന്നു.

ദേവി ശക്തി രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ ഇന്ത്യന്‍ വ്യോമസേനയേയും എയര്‍ ഇന്ത്യയേയും വിദേശകാര്യ മന്ത്രാലയത്തേയും സല്യൂട്ട് ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. രക്ഷാ ദൗത്യം വിശദീകരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ നേതാക്കളെ അറിയിക്കും.

താലിബാനോട് ഇന്ത്യയുടെ നയം എന്താണ് എന്നും നാളെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും. നേരത്തെ താലിബാന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഭീകരവാദത്തിന് മുകളില്‍ കെട്ടി ഉയര്‍ത്തുന്ന ഒരു സാമ്രാജ്യവും നിലനില്‍ക്കില്ല എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മനുഷ്യത്വത്തെ എക്കാലവും അടിച്ചമര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ലെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications