കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വിജയം ലോകത്തിന് മുഴുവന്‍ സഹായകരമാവും; പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വിജയം ലോകത്തിന് മുഴുവന്‍ സഹായകരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിനെതിരായി ഇന്ത്യ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍ പോലും നിയമന്ത്രണം നഷ്ടമായിട്ടില്ലെന്നും സജീവമായ അനുകൂല സമീപനത്തിലൂടെയും പൊതുജന പങ്കാളിത്തത്തോടെയും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്‍റെ ദാവോസ് ഡയലോഗിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വലിയ ദുരന്തത്തിൽ നിന്ന് മുഴുവൻ മനുഷ്യരാശിയെയും ഞങ്ങൾ രക്ഷിച്ചു. നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിൽ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി രാജ്യത്ത് ആരംഭിച്ചു. ഇന്ത്യയുടേതായി കൂടുതല്‍ വാക്സിനുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരില്‍ കുത്തിവയ്പ് നടത്തിയെന്നും പ്രധാനമന്ത്രി മോദി ആഗോള ഫോറത്തിൽ വ്യക്തമാക്കി.

 narendra-modi

വാക്സിനുകൾ എത്തിച്ചു കൊടുത്തും ആളുകളെ പരിശീലിപ്പിച്ചും ആഗോള സമൂഹത്തോടുള്ള ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കണക്റ്റിവിറ്റി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തത്സമയ ഡാറ്റ തുടങ്ങിയവയില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള 400 ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. സാധാരണഗതിയില്‍ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന പരിപാടി കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനിലേക്ക് മാറ്റുകയായിരുന്നു.

ഐഎഫ്‌എഫ്‌കെ; ലൈഫ്‌ടൈം പൂരസ്‌കാരം ഗോദാര്‍ദിന്‌; രജിസ്‌ട്രേഷന്‍ ശനിയാഴ്‌ച്ച മുതല്‍ഐഎഫ്‌എഫ്‌കെ; ലൈഫ്‌ടൈം പൂരസ്‌കാരം ഗോദാര്‍ദിന്‌; രജിസ്‌ട്രേഷന്‍ ശനിയാഴ്‌ച്ച മുതല്‍

Recommended Video

cmsvideo
B Gopalakrishnan got reply by Abhilash Mohanan on the debate from Media One on Khalistan Mark

English summary
India's success will help the whole world: PM Modi adress WEF's Davos Dialogue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X