മെട്രോകളില്‍ മൂന്നാം തരംഗം അവസാനിച്ചു, ഇനിയും മാസങ്ങളില്‍ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധന്‍
ദില്ലി: ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മൂന്നാം തരംഗം അവസാനിച്ച് കഴിഞ്ഞുവെന്ന് സിഎസ്‌ഐആറിലെ ഡോ അനുരാഗ് അഗര്‍വാള്‍. ഇന്ത്യയില്‍ ഇനിയുള്ള മാസങ്ങള്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ നിലയില്‍ സമാധാനപരമായിരിക്കുമെന്ന് അഗര്‍വാള്‍ പറയുന്നു. ഇന്ത്യയിലെ പ്രമുഖനായ ജെനോം സ്വീക്വന്‍സര്‍ കൂടിയാണ് അദ്ദേഹം. ഇനിയൊരിക്കല്‍ കൂടി കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം വൈറസിന് കാര്യമായ മാറ്റങ്ങളൊന്നും കാണിച്ചിട്ടില്ല. അതുണ്ടാവുമ്പോള്‍ മാത്രമാണ് കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടാവുകയെന്നും അഗര്‍വാള്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ കൂടാനുള്ള സാധ്യത കുറവാണ്. പക്ഷേ കൊറോണവൈറസ് എല്ലായിടത്തും പരക്കുന്നുണ്ട്. അതുകൊണ്ട് വൈറസിന് ജനിതകമാറ്റം വരാം. അത് പ്രതിരോധ ശേഷിയെയും മറികടക്കാമെന്നും അനുരാഗ് അഗര്‍വാള്‍ വ്യക്തമാക്കി. കടുത്ത രോഗലക്ഷണങ്ങളോടെ വരുന്ന കൊവിഡ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സാധാരണ പാലിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രത്യേകിച്ച് നമ്മള്‍ താമസിക്കുന്ന ഇടം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ മാത്രമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. നിലവില്‍ ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യം വളരെ കുറവാണെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ വേണമെന്നില്ല. അടിയന്തരമായി വേണ്ടവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളിലുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടത്. ഇവര്‍ക്കാണ് കൊവിഡ് വരാനുള്ള സാധ്യത ശക്തമായിട്ടുള്ളത്. ഇവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും അഗര്‍വാള്‍ പറയുന്നു. രോഗം തീവ്രമാകാതിരിക്കാനാണ് ബൂസ്റ്ററുകള്‍ നല്‍കുന്നത്. എന്നാല്‍ നിലവില്‍ കേസുകള്‍ വളരെ കുറഞ്ഞു. ഒമൈക്രോണില്‍ നിന്ന് പലരും രോഗമുക്തി നേടി കഴിഞ്ഞു. പുതിയ വേരിയന്റ് ഇല്ലാത്ത കാലത്തോളം രോഗം വരാനുള്ള സാധ്യത വളരെ കുറവായിരിക്കും. നിലവില്‍ പ്രതിരോധ ശേഷം കുറവുള്ള രോഗം വരാന്‍ സാധ്യതയുള്ളവര്‍ മൂന്നാം ഡോസ് എടുക്കണമെന്നാണെന്നും അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം ഒമൈക്രോണിന് മറ്റ് വേരിയന്റുകള്‍ക്കെതിരെ പ്രതിരോധ ശേഷിയുണ്ടെന്ന വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അഗര്‍വാള്‍ പറയുന്നു. ഡെല്‍റ്റയ്‌ക്കെതിരെ ആന്‍ഡി ബോഡികള്‍ ഉണ്ടാക്കാന്‍ ഒമൈക്രോണിന് സാധിക്കുമെന്നും യുഎസ് പറയുന്നു. എന്നാല്‍ ഒമൈക്രോണ്‍ മറ്റ് വേരിന്റുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. മറ്റ് വേരിയന്റുകളെ അേേപക്ഷിച്ച് ഒമൈക്രോണ്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പറയാനാവില്ലെനനും അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ കുറയുന്ന കാര്യം കേന്ദ്രവും കണക്കിലെടുത്തിട്ടുണ്ട്. അതിര്‍ത്തികളിലും വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിനോട്അവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications