കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ അവസാനിക്കാന്‍ പോകുന്നില്ല.... മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധികള്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ജിഡിപി നിരക്കുകള്‍ സര്‍വകാല താഴ്ച്ചയിലെത്തിയത് എല്ലാവരും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല. പക്ഷേ ഇന്ത്യ ആഭ്യന്തരമായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മാണ്. ഇന്ത്യന്‍ വിപണിയില്‍ ചെലവഴിക്കല്‍ വര്‍ധിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് തൊഴില്‍ അത്യാവശ്യമാണ്. അതിലൂടെ മാത്രമേ നേരിട്ട് ജനങ്ങളിലേക്ക് പണമെത്തുകയുള്ളൂ. അതുകൊണ്ട് മാത്രമേ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയും അവസാനിക്കൂ. എന്നാല്‍ ഇത് മാറാന്‍ പോകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

വിപണിയുടെ പ്രശ്‌നങ്ങള്‍

വിപണിയുടെ പ്രശ്‌നങ്ങള്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയിട്ടില്ല. അത് ഏറ്റവും വലിയ പ്രതിസന്ധികള്‍. എത്രത്തോളം വിപണി സജീവമാകുമെന്ന് ഉറപ്പില്ല. മറ്റൊന്ന് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ പേരിന് പോലുമില്ല എന്നതാണ്. നേരിട്ട് ജനങ്ങള്‍ക്ക് പണമെത്തിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജിഡിപിയുടെ ഒരു ശതമാനം വീണ്ടും പ്രഖ്യാപിക്കേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച 1.2 ശതമാനം ജിഡിപിയുടെ സഹായം കാര്യമായി ആര്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ജിഡിപി നഷ്ടം

ജിഡിപി നഷ്ടം

ഇന്ത്യക്ക് സ്ഥിരമായി 13 ശതമാനം ജിഡിപിയാണ് ഹ്രസ്വകാല കാലയളവില്‍ നഷ്ടമാകാന്‍ പോകുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ ഇത് മൂന്ന് ശതമാനമാണ്. അപ്പോള്‍ ഇന്ത്യ എത്ര വലിയ ദുരന്തത്തെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തം. ഈ സ്ഥിര നഷ്ടം ഈ ജിഡിപി കാലയളവില്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുന്നവയല്ല. ഇത്തവണ അവധി കാലങ്ങളും ആഘോഷങ്ങളും ഇല്ലാതിരുന്നതും വലിയ തിരിച്ചടിയായി വിപണിയെയും, അത് തൊഴില്‍ മേഖലയെയും ബാധിച്ചു.

വരുന്നത് വന്‍ നഷ്ടം

വരുന്നത് വന്‍ നഷ്ടം

30 ലക്ഷം കോടിയുടെ നഷ്ടമാണ് ഈ സ്ഥിരം നഷ്ടത്തിലൂടെ ഉണ്ടാവുക. മൂന്ന് ലക്ഷം കോടിയില്‍ കുറയാത്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് മോദി സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ നേരിടാനാണ്. എന്നാല്‍ സര്‍ക്കാര്‍ കരുതുന്നതിലും എത്രയോ മുകളിലാണ് തൊഴിലില്ലായ്മ. ഇന്ത്യയില്‍ 3.5 കോടി പേര്‍ക്കാണ് തൊഴിലില്ലായ്മ ഉള്ളത്. 21 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ കോവിഡിനെ തുടര്‍ന്ന് നഷ്ടമായത്. ഇവര്‍ക്ക് അടുത്തൊന്നും തൊഴില്‍ ലഭിക്കുക എന്നത് അസാധ്യമായ കാര്യമാണ്.

കാര്‍ഷിക മാര്‍ഗത്തിലേക്ക് പോയവര്‍

കാര്‍ഷിക മാര്‍ഗത്തിലേക്ക് പോയവര്‍

ലക്ഷക്കണക്കിന് പേര്‍ തൊഴില്‍ ഇല്ലാതെ കാര്‍ഷിക മേഖലയിലേക്ക് മാറിയിട്ടുണ്ട്. കണക്കുകള്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ മറച്ചുവെക്കപ്പെട്ട തൊഴിലില്ലാത്തവരായിട്ടാണ് സമ്പദ് ഘടനയില്‍ കാണേണ്ടത്. ഈ 35 മില്യണിലേക്ക് ഓരോ മാസവും തൊഴിലെടുക്കാന്‍ പ്രായമാകുന്ന 15 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവരെ ചേര്‍ക്കും. എന്നാല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ റേറ്റ് 40 ശതമാനമാണ്. 0.8 ശതമാനം ആളുകള്‍ മാത്രമാണ് ഒരു മാസം തൊഴില്‍ നേടുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യ വളരെ പിന്നില്‍

ഇന്ത്യ വളരെ പിന്നില്‍

രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ ജനങ്ങള്‍ തൊഴില്‍ തേടുന്നതിന്റെ കണക്കുകളാണ് ലേബര്‍ ഫോഴ്‌സ് അവതരിപ്പിക്കുക. ഇതില്‍ തൊഴില്‍ ഉള്ളവരെയും തൊഴിലില്ലാത്തവരെയും ഉള്‍പ്പെടുത്തും. ഇന്ത്യയില്‍ ഇത് വെറും 40 ശതമാനമാണ്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഇത് ശതമാനത്തോളമാണ്. അപ്പോള്‍ തന്നെ ഇന്ത്യയിലെ യുവാക്കളില്‍ തൊഴില്‍ എന്നത് വിദൂര സ്വപ്‌നമാണെന്ന് വ്യക്തമാണ്. പലരും കാര്‍ഷിക മേഖലയില്‍ ഒതുങ്ങി കൂടുന്നതും തൊഴില്‍ സാധ്യതകളുടെ വലിയ ഇടിവ് കൊണ്ടാണ്.

ഇനി വരാനിരിക്കുന്നത്

ഇനി വരാനിരിക്കുന്നത്

ഇന്ത്യയില്‍ തൊഴില്‍ തേടുന്നവരുടെയും തൊഴില്‍ നല്‍കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതിനാല്‍ ഇനിയുള്ള വര്‍ഷങ്ങള്‍ വെല്ലുവിളിയുള്ളതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി തൊഴിലവസരം ഇന്ത്യയില്‍ ഉണ്ടാവേണ്ടി വരും. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ അത് വേണ്ടി വരും. ഈ കാലയളവില്‍ തൊഴില്‍ നഷ്ടം ഉണ്ടാവാനും പാടില്ല. അതിനായി മൊത്തം നാലരക്കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരും. ഇന്ത്യയില്‍ ആകെ 40.7 കോടി പേര്‍ക്കാണ് തൊഴില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഈ സാമ്പത്തിക പാദത്തില്‍ ഇത്രയും തൊഴില്‍ മോദി സര്‍ക്കാരിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ പോലുമില്ലാത്ത കാര്യമാണ്.

Recommended Video

cmsvideo
Who is former JNU leader Umar khalid?
കാര്‍ഷിക മേഖലയില്‍...

കാര്‍ഷിക മേഖലയില്‍...

ഇന്ത്യന്‍ വിപണി അടുത്ത കുറച്ച് വര്‍ഷത്തേക്ക് കരകയറാനുള്ള സാധ്യത തീരെയില്ല. കൂടുതല്‍ പേര്‍ കാര്‍ഷിക മേഖലയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മേഖല വേണ്ടത്ര സാമ്പത്തിക ഭദ്രത യുവാക്കള്‍ക്ക് നല്‍കുന്നില്ല. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് വരുന്നതോടെ പണം ലഭിക്കുന്നത് ഇനിയും കുറയും. പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കര്‍ഷക സമരങ്ങള്‍ ഒരു സൂചനയാണ്. യുവാക്കള്‍ക്ക് നിലവില്‍ കാര്‍ഷിക മേഖലയിലേക്ക് സഹായം എത്തേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ സഹായം വേണം. മോദി സര്‍ക്കാര്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

English summary
india's unemployment becomes a big trap for modi govt, could become a bigger headache
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X