കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് ഇന്ത്യ: രാജ്യം വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഉപ്രഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റുകൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ചു വീഴ്ത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള വാര്‍ത്തകളുടെ ലൈവ് അപ്ഡേറ്റ്സുകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരാം

Newest First Oldest First
1:11 PM, 27 Mar

ക്രെഡിറ്റ്

നേട്ടത്തിന്‍റെ ക്രെഡിറ്റ് നല്‍കേണ്ടത് മന്‍മോഹന്‍ സിങ് സര്‍ക്കാറിനാണെന്ന് കോണ്‍ഗ്രസിന്‍റെ പ്രതികരണം
1:01 PM, 27 Mar

ഇന്ത്യക്ക് സാധിക്കും.

ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യക്ക് സാധിക്കും.
12:57 PM, 27 Mar

നിലവില്‍

നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്
12:50 PM, 27 Mar

മിസൈല്‍ വികസിപ്പിച്ചത്

ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ ആണ് മിസൈല്‍ വികസിപ്പിച്ചത്
12:38 PM, 27 Mar

എ സാറ്റ്

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ സാറ്റ് മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്
12:32 PM, 27 Mar

മിഷന്‍ ശക്തി

മിഷന്‍ ശക്തിയെന്നാണ് പദ്ധതിയുടെ പേര്
12:32 PM, 27 Mar

മൂന്ന് മിനിട്ടില്‍

ഇന്ത്യ ലക്ഷ്യം കണ്ടത് മൂന്ന് മിനിട്ടില്‍
12:31 PM, 27 Mar

ഉപഗ്രഹവേധ മിസൈല്‍

ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി, നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ
12:22 PM, 27 Mar

എട്ട് മിനിറ്റിനുള്ളില്‍

എട്ട് മിനിറ്റിനുള്ളില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിംസബോധന ചെയ്യുമെന്ന് എഎന്‍ഐ
12:20 PM, 27 Mar

സുരക്ഷാ ഉപദേഷ്ടാവും

മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുടെ വസതിയില്‍
12:13 PM, 27 Mar

മന്ത്രിസഭാ യോഗം

സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ഇന്ന് രാവിലെ ചേര്‍ന്നിരുന്നു
12:12 PM, 27 Mar

വിലയിരുത്തല്‍

രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍
12:08 PM, 27 Mar

യോഗങ്ങള്‍ക്ക് ശേഷം

രണ്ട് സുപ്രധാനമായ യോഗങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

11.45 നും 12 നും ഇടയിലുള്ള സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

bjp

മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ),ഇന്ന് രാവിലെ പതിനൊന്നേമുക്കാൽ മുതൽ പന്ത്രണ്ട് മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും. ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക'. എന്നായിരുന്നു സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെ മോദി അറിയിച്ചത്.

English summary
Prime Minister Narendra Modi addresses the nation with an important message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X