കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും;യുഎൻ റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി;അടുത്ത വർഷം ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടി ( എട്ട് ബില്യൺ) ആകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്. 2020 ൽ ഒരു ശതമാനത്തിൽ താഴെയാണ് ഇത്,യുഎന്നിൻറെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സിൽ പറയുന്നു. 2030 ല്‍ ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം 850 കോടിയില്‍ എത്തും. 2050 ല്‍ ഇത് 970 കോടി ആവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും. 2100 വരെ ആ നിലയിൽ തന്നെ ജനസംഖ്യ കണക്കുകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

11-beijing-1632294329.jpg -Properti

2023 ൽ ഇന്ത്യ ചൈനയെ മറികടക്കും എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2022 ലെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങൾ കിഴക്കൻ ഏഷ്യയും തെക്ക്-കിഴക്കൻ ഏഷ്യയുമാണ്, 2.3 ബില്യൺ ആളുകളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനമാണിത്. മധ്യ, ദക്ഷിണേഷ്യകളിൽ 2.1 ബില്യൺ ആണ് ജനസംഖ്യ. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനം ആണിത്.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

ഈ മേഖലകളിലാകട്ടെ ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതൽ ജനസംഖ്യ റിപ്പോർട്ട് ചെയ്ത്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിലായിരിക്കും 2050 വരെ ജനസംഖ്യ വർധനവ് റിപ്പോർട്ട് ചെയ്യുകയെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
India to overtake China in population by 2023; UN report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X