കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഭരണം കിട്ടില്ല; 10 ദിവസം ബാക്കി നില്‍ക്കെ അഭിപ്രായ സര്‍വ്വെ, രാഹുല്‍ വന്നാല്‍...

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെ. ഇന്ത്യാ ടിവി-മാട്രിസ് നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ബിജെപി തന്നെ ജയിക്കുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നും പറയുന്നു. വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എഎപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് പ്രവചനം.

182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. 104-119 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. കോണ്‍ഗ്രസിന് 53-68 സീറ്റുകളാണ് ലഭിക്കുക. എഎപിക്ക് ഒരുപക്ഷേ ആറ് സീറ്റുകള്‍ കിട്ടിയേക്കാമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

a

ഏറെ കാലത്തിന് ശേഷം ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പ് 2017ലേതായിരുന്നു. നൂറില്‍ താഴെയാണ് അന്ന് ബിജെപിക്ക് ലഭിച്ച സീറ്റ്. ബിജെപി 99 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 77 സീറ്റ് കിട്ടി. ബിടിപി 2, എന്‍സിപി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയും ജയിച്ചു. എന്നാല്‍ ഇത്തവണ ബിജെപി നില വീണ്ടും മെച്ചപ്പെടുത്തുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.

ബിജെപിക്ക് ഇത്തവണ 49.5 ശതമാനം വോട്ട് കിട്ടുമെന്നാണ് അഭിപ്രായ സര്‍വ്വെ പറയുന്നത്. കഴിഞ്ഞ തവണയും ഇത്ര തന്നെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് കുറയും. കോണ്‍ഗ്രസിന് ഇത്തവണ 39.1 ശതമാനം വോട്ടാണ് ലഭിക്കുകയത്രെ. കഴിഞ്ഞ തവണ 41.44 ശതമാനം വോട്ട് കിട്ടിയിരുന്നു. എഎപിക്ക് 8.4 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു.

6 കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞു; വലിയ കോളിളക്കം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍6 കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞു; വലിയ കോളിളക്കം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

ബിജെപിയുടെ ഭൂപേന്ദ്ര പട്ടേല്‍ തന്നെ മുഖ്യമന്ത്രിയാകണം എന്ന് 32 ശതമാനം പേര്‍ ആവശ്യപ്പെട്ടു. എഎപിയുടെ ഇസുദാന്‍ ഗധാവി മുഖ്യമന്ത്രിയാകണം എന്ന് ഏഴ് ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലിനെ പിന്തുണച്ചത് ആറ് ശതമാനം പേരാണ്. ഭൂപേന്ദ്ര പട്ടേലിന്റെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ നിലവില്‍ ഭരണവിരുദ്ധ വികാരമില്ല എന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്.

ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...

കഴിഞ്ഞ 27 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2017ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി അല്‍പ്പം പതറിയത്. എന്നാല്‍ ഇത്തവണ തിരിച്ചുകയറുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം ഭാരത് ജോഡോ യാത്രയ്ക്കിടെ അവധിയെടുത്ത് ഗുജറാത്തിലെത്തും. ഇതോടെ കോണ്‍ഗ്രസിന് ആവേശമാകുമെന്ന പ്രതീക്ഷിക്കുന്നു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ്. അതായത്, ഇനി പത്ത് ദിവസം മാത്രമാണ് ബാക്കി. ഫലം ഡിസംബര്‍ എട്ടിന് അറിയാം.

English summary
India TV-Matrize opinion poll Predicts BJP Victory in Gujarat Assembly Election 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X