ഉടൻ യുക്രൈൻ തലസ്ഥാനമായ കീവ് വിടണമെന്ന് ഇന്ത്യക്കാരോട് എംബസി, മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
ദില്ലി: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിക്കവേ വിദ്യാര്‍ത്ഥികള്‍ അടക്കമുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. അടിയന്തരമായി എല്ലാ ഇന്ത്യക്കാരും യുക്രൈന്‍ തലസ്ഥാനമായ കീവ് വിടണമെന്ന് എംബസി അറിയിച്ചു. ട്രെയിനോ സാധ്യമായ മറ്റ് എന്തെങ്കിലും യാത്രാ മാര്‍ഗങ്ങളോ ഉപയോഗപ്പെടുത്തി കീവില്‍ നിന്ന് മാറണം എന്നാണ് എംബസിയുടെ അറിയിപ്പ്. വരും ദിവസങ്ങളില്‍ കീവ് പിടിച്ചെടുക്കാന്‍ ശക്തമായ പോരാട്ടം റഷ്യ നടത്തുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. കീവിനെ ലക്ഷ്യമിട്ട് റഷ്യയുടെ വന്‍ സേനയാണ് നീങ്ങുന്നത്.
റഷ്യന്‍ ടാങ്കുകളുടെ നീണ്ട നിര കീവ് ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നൂറുകണക്കിന് യുദ്ധ ടാങ്കുകളും സൈനിക വാഹനങ്ങളും സൈനികരും അടങ്ങുന്ന വന്‍ സംഘമാണ് കീവിലേക്ക് നീങ്ങുന്നത് എന്നാണ് അമേരിക്കയിലെ സ്‌പേസ് ടെക്‌നോളജി കമ്പനി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുദ്ധഭൂമിയായ യുക്രൈന്‍ 16000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിപക്ഷം പേരും ബങ്കറുകളിലും മെട്രോകളിലുമൊക്കെയായി അഭയം തേടിയിരിക്കുകയാണ്.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. ഈ അറിയിപ്പനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് ഇൻഡിഗോ ഫ്ലൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്ലൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30 ന്ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20ന് ഡൽഹിയിലെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Recommended Video













Click it and Unblock the Notifications