കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടൈഗര്‍ ട്രയംഫ്' ന് ഒരുങ്ങി ഇന്ത്യയും യുഎസും!! ചരിത്രത്തിലെ ആദ്യ സൈനിക നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്തോ-അമേരിക്ക കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം 'ടൈഗര്‍ ട്രയംഫി'ന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടം നവംബര്‍ 13 മുതല്‍ 16 വരേയും രണ്ടാം ഘട്ടം 17 മുതല്‍ 21 വരെയും നടക്കും. ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ അമേരിക്കന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇരു രാജ്യങ്ങളും സൈനീകാഭ്യാസത്തിന് ഒരുങ്ങുന്നത്.

ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി വേദിയിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ടൈഗർ ട്രംയഫുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വിശദാംശങ്ങളിലേക്ക്

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സൈനീകാഭ്യാസത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നത്. കിഴക്കൻ ബംഗാൾ തീരപ്രദേശമായ വിശാഖ പട്ടണം, കാക്കിനഡ എന്നിവിടങ്ങളിലായാണ് അഭ്യാസം നടക്കുക. 13 മുതല്‍ 16 വരെയുള്ള ആദ്യഘട്ടം വിശാഖപട്ടണത്ത് വെച്ചാണ് നടക്കുക. രണ്ടാം ഘട്ടം 17 മുതല്‍ 21 വരെ ആന്ധ്രപ്രദേശിലെ കാക്കിനഡയിലും നടക്കും.

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി

സൈനീകാഭ്യാസം സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ സപ്തംബര്‍ 16 ന് വിശാഖപട്ടണത്ത് വെച്ചാണ് ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ത്തീകരിച്ചത്. യുഎസിന്റെ മറൈൻ വിഭാഗം, കവചിത വാഹനങ്ങൾ, ഇന്ത്യയിലെ മൂന്ന് പ്രതിരോധ സേനകളിലും നിന്നുള്ള ഹെലികോപ്റ്ററുകൾ, കാലാള്‍പ്പട, കപ്പലുകള്‍ എന്നിവ സൈനീകാഭ്യാസത്തില്‍ അണി നിരക്കും.
യുഎസ് സേനയുടെ പ്രത്യേക രഹസ്യാന്വേഷണ സംഘത്തിന്‍റെ പങ്കാളിത്തവും സൈനീകാഭ്യാസത്തില്‍ ഉണ്ടാകും.

കര-നാവിക-വ്യോമ സേന അഭ്യാസം

കര-നാവിക-വ്യോമ സേന അഭ്യാസം

നാവികസേനയിൽ നിന്ന്, ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് (എൽപിഡി), ബീച്ചിംഗ് ഓപ്പറേഷനുകള്‍ നടത്താനും കടലില്‍നിന്നും കരയിലേക്കും തിരിച്ചും വളരെ എളുപ്പത്തില്‍ ട്രൂപ്പുകളെ എത്തിക്കാന്‍ കഴിയുന്ന ഹെലികോപ്റ്ററുകള്‍ ചെറിയ ലാൻഡിംഗ് ക്രാഫ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഐ‌എൻ‌എസ് ജലാശ്വ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കും. വ്യോമസേനയില്‍ നിന്ന് സി -130 ജെ എംഐ -17 ഹെലികോപ്റ്ററുകളും പങ്കെടുക്കും.

സൈനീക പ്രകടനങ്ങള്‍

സൈനീക പ്രകടനങ്ങള്‍

2004 ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമിക്ക് ശേഷമുള്ള എച്ച്‌എ‌ഡി‌ആർ പ്രവർത്തനങ്ങളെക്കുറിച്ച് വ്യോമസേന അവതരണം നൽകും. 2015 ലെ നേപ്പാൾ ഭൂകമ്പത്തിലും കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിലും നടത്തിയ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുഎസ് സേനയും അവതരിപ്പിക്കും.

തീവ്രവാദത്തിനെതിരെ

തീവ്രവാദത്തിനെതിരെ

യുഎസുമായുള്ള സൈനീകാഭ്യാസം പൂര്‍ത്തിയായാല്‍ ഒക്ടോബർ 21 മുതൽ നവംബർ 13 വരെ രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇന്ത്യയും ഫ്രാൻസും ‘ശക്തി'എന്ന പേരില്‍ മറ്റൊരു സൈനീകാഭ്യാസം നടത്തും. ഭീകാരവാദത്തിന് ശക്തമായ മറുപടിയെന്ന നിലയിലാണ് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സൈനീകാഭ്യാസം നടത്തുന്നത്.

വട്ടിയൂര്‍ക്കാവ്; ബിജെപിയില്‍ പോര്.. സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള? മിണ്ടാതെ നേതൃത്വംവട്ടിയൂര്‍ക്കാവ്; ബിജെപിയില്‍ പോര്.. സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള? മിണ്ടാതെ നേതൃത്വം

സ്ഥാനാർത്ഥിത്വം; കോൺഗ്രസിൽ അടി തുടങ്ങി, കെവി തോമസും ഷാനിമോളും ഔട്ട്? ഇന്ന് കെപിസിസി യോഗം!

'അവർ അമേരിക്കയിൽ അടിച്ചു പൊളിക്കുന്ന അങ്ങയോട് ചോദിക്കുന്നു'- ഹൗഡി മോഡി? വൈറലായി പോസ്റ്റ്

English summary
India-Us tiger triumph will be held in november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X