കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പെട്രോള്‍ ഉപയോഗം ഇല്ലാതാകും; വമ്പന്‍ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

Google Oneindia Malayalam News

ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ വാഹനങ്ങളിലെ പെട്രോള്‍ ഉപയോഗം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഹരിത ഇന്ധനം പെട്രോളിന്റെ ആവശ്യം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറുകളും സ്‌കൂട്ടറുകളും ഗ്രീന്‍ ഹൈഡ്രജന്‍, എത്തണല്‍ ഫ്‌ലെക്സ് ഇന്ധനം, സിഎന്‍ജി അല്ലെങ്കില്‍ എല്‍എന്‍ജി എന്നിവയിലായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡോ. പഞ്ചബ്രാവു ദേശ്മുഖ് കൃഷി വിദ്യാപീഠിന്റെഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം സ്വീകരിച്ച് മഹാരാഷ്ട്രയിലെ അകോലയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. ഗ്രീന്‍ ഹൈഡ്രജന്‍, എത്തണല്‍, മറ്റ് ഹരിത ഇന്ധനങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

swd

അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് നിന്ന് പെട്രോള്‍ അപ്രത്യക്ഷമാകുമെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കാറുകളും സ്‌കൂട്ടറുകളും ഒന്നുകില്‍ ഗ്രീന്‍ ഹൈഡ്രജന്‍, എത്തനല്‍ ഫ്‌ലെക്‌സ് ഇന്ധനം, സിഎന്‍ജി അല്ലെങ്കില്‍ എല്‍എന്‍ജി എന്നിവയിലായിരിക്കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വളര്‍ച്ച 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ കൃഷി ഗവേഷകരോടും വിദഗ്ധരോടും നിതിന്‍ ഗഡ്കരി അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വളരെ കഴിവുള്ളവരാണ്, പുതിയ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

നേരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും (ഇവി) വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. പെട്രോളിനും ഡീസലിനും ബദലായി സര്‍ക്കാര്‍ വിള അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എത്തനോള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാധനയില്‍ വിശ്വാസമുള്ള അഹിന്ദുക്കളേയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതിആരാധനയില്‍ വിശ്വാസമുള്ള അഹിന്ദുക്കളേയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

യൂണിവേഴ്സിറ്റിയുടെ 36-ാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണറും പബ്ലിക് യൂണിവേഴ്സിറ്റികളുടെ ചാന്‍സലറുമായ ഭഗത് സിംഗ് കോഷിയാരിയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിക്ക് ബിരുദം സമ്മാനിച്ചത്. മുന്‍ വൈസ് ചാന്‍സലര്‍ ഡോ മോത്തിലാല്‍ മദന്‍, വിസി ഡോ വിലാസ് ഭാലെ, രജിസ്ട്രാര്‍, ഫാക്കല്‍റ്റി ഡീന്‍സ്, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
India will be out of petrol in five years; Nitin Gadkari with a big announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X