Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിക്സ് ഉച്ചകോടി: വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമായി മാറും - പ്രധാനമന്ത്രി മോദി

ജോഹന്നാസ്ബർഗ്: വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗില്‍ നടക്കുന്ന 15ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ കൈവരിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളും സാങ്കേതിക കുതിച്ചുചാട്ടവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉയർത്തിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷമായി, നമ്മുടെ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ ബ്രിക്‌സ് ബിസിനസ് കൗൺസിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. 2009ൽ ആദ്യ ബ്രിക്‌സ് ഉച്ചകോടി നടക്കുമ്പോൾ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുകയായിരുന്നു. അക്കാലത്ത്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷയുടെ കിരണമായാണ് ബ്രിക്‌സിനെ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 modi-1

'കൊവിഡ് മഹാമാരി, ആഗോള പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ എന്നിവയ്ക്കിടയിൽ, ലോകം സാമ്പത്തിക വെല്ലുവിളികളുമായി പൊരുതുകയാണ്. ഈ സമയം ബ്രിക്‌സ് രാജ്യങ്ങൾക്ക് വീണ്ടും ഈ പ്രതിസന്ധിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കിടയിലും, നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. വൈകാതെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറും.
വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമാകുമെന്നതിൽ സംശയമില്ല' - പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ പ്രതികൂല സാഹചര്യങ്ങളുടെയും വെല്ലുവിളികളുടെയും കാലത്തെ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള അവസരമാക്കി മാറ്റി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങൾ നടത്തിയ പരിഷ്കാരങ്ങൾ ഇന്ത്യയിൽ ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കാൻ സ്ഥിരതയുള്ള പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചു. ഞങ്ങൾ ചുവപ്പു നാടയെ ചുവന്ന പരവതാനി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ച് വരികയാണ്. ജിഎസ്ടിയും ഉള്‍പ്പെടേയുള്ളവ നടപ്പാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾ ഇപ്പോൾ സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നു. പൊതു സേവന വിതരണത്തിലും നല്ല ഭരണത്തിലും ഞങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, സാമ്പത്തിക ഉൾപ്പെടുത്തലിൽ ഇന്ത്യ ഗണ്യമായ കുതിച്ചുചാട്ടം നടത്തി.ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് ഗ്രാമീണ സ്ത്രീകൾക്കാണ്. ഇന്ന്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ക്ലിക്കിലൂടെ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കുന്നുവെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

360 ബില്യൺ ഡോളറിന്റെ ആനുകൂല്യ കൈമാറ്റം ഇതുവരെ നടന്നിട്ടുണ്ട്. ഇത് സേവന വിതരണത്തിലെ സുതാര്യത വർദ്ധിപ്പിക്കുകയും അഴിമതി കുറയ്ക്കുകയും ഇടനിലക്കാരെ കുറയ്ക്കുകയും ചെയ്തു. കൂടാതെ ജിഗാബൈറ്റ് ഡാറ്റ നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഷോപ്പിംഗ് മാളുകൾ വരെ, ഇടപാടുകൾക്കായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന രാജ്യമായി ഇന്ത്യ നിലകൊള്ളുന്നു.

യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ചേരുന്നുണ്ട്. മാത്രമല്ല ബ്രിക്‌സ് രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ നിരവധി സാധ്യതകളുണ്ട്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ രാജ്യത്തിന്റെ ചിത്രത്തെ മാറ്റിമറിക്കുന്നു.ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 120 ബില്യൺ ഡോളറാണ് വകയിരുത്തിയത്. പ്രതിവർഷം പതിനായിരം കിലോമീറ്റർ വേഗത്തിലാണ് ഇന്ത്യയിൽ പുതിയ ഹൈവേകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപവും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിന്, ഞങ്ങൾ ഉത്പ്പാദന ബന്ധിത ആനുകൂല്യ പദ്ധതി അവതരിപ്പിച്ചു. ലോജിസ്റ്റിക്‌സ് ചെലവ് കുറയുന്നത് ഇന്ത്യയുടെ നിർമ്മാണ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നു. സൗരോർജ്ജം, കാറ്റാടി ഊർജ്ജം, വൈദ്യുത വാഹനങ്ങൾ, ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ ഞങ്ങൾ സജീവമായി സ്വീകരിച്ചുവരികയാണ്.ഈ നിക്ഷേപത്തിലൂടെ, ഭാവിയിലെ ഒരു പുതിയ ഇന്ത്യക്ക് ഞങ്ങൾ ശക്തമായ അടിത്തറ പാകുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+