റഷ്യയുടെ കൊറോണ വാക്‌സിന്‍ മെയ് ഒന്നിന് ഇന്ത്യയിലെത്തും; ലോക രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കുന്നു
ദില്ലി: ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യയുടെ സഹായം. റഷ്യയുടെ കൊറോണ വാക്‌സിനായ സ്പുട്‌നിക് 5 മെയ് ഒന്നിന് ഇന്ത്യയ്ക്ക് കൈമാറും. ആദ്യ ബാച്ച് വാക്‌സിനാണ് കൈമാറുക എന്ന് പറഞ്ഞ റഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് മേധാവി കിരില്‍ ദിമിത്രിയേവ് പക്ഷേ, എത്ര ഡോസുണ്ടാകുമെന്ന് കൃത്യമായി അറിയിച്ചില്ല. ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യയുടെ ഇടപെടല്‍ ഗുണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ കൊറോണയുടെ രണ്ടാം തരംഗത്തിന് ഇരയാണ്. അതിവേഗമാണ് രോഗ വ്യാപനം. തിങ്കളാഴ്ച മാത്രം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ചാം ദിനമാണ് ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് വൈദ്യ സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്പുട്‌നിക് 5 വാക്‌സിന്‍ ആഗോളതലത്തില്‍ വില്‍ക്കുന്നത് റഷ്യയുടെ ആര്‍ഡിഐഎഫ് ഫണ്ടാണ്. ഇന്ത്യയിലെ അഞ്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി ഇവര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 85 കോടി ഡോസ് ആണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുക. വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആര്‍ഡിഐഎഫ് തീരുമാനിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇന്ത്യയില്‍ 5 കോടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ വാക്‌സില്‍ ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ഓക്‌സിജന്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കും ചുങ്കം ചുമത്തില്ല. ആഗോളതലത്തിലെ മറ്റു വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവര്‍ക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയേക്കും.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications