കുല്‍ഭൂഷണെ തൂക്കിലേറ്റിയാല്‍ ഇന്ത്യ പാക്കിസ്ഥാന് പണി കൊടുക്കും; എങ്ങിനെ?

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'പാകിസ്താനോട് യുദ്ധം ചെയ്യണം' | Oneindia Malayalam

  ദില്ലി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റിയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് റിപ്പോര്‍ട്ട്. കുല്‍ഭൂഷണെ തൂക്കിലേറ്റിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറായതായാണ് പുറത്തുവരുന്ന സൂചനകള്‍. കുല്‍ഭൂഷന്റെ വധശിക്ഷ നിലവില്‍ അന്താരാഷ്ട്ര കോടതി തടഞ്ഞിരിക്കുകയാണ്.

  മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷണെ വിട്ടുതരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭീകരപ്രവര്‍ത്തനം ചുമത്തി ഏകപക്ഷീയമായി വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്ന് അന്താരാഷ്ട്ര കോടതി ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്തു. ഏറെനാളത്തെ നയതന്ത്ര നീക്കത്തിനൊടുവില്‍ കഴിഞ്ഞദിവസം കുല്‍ഭൂഷന്റെ ഭാര്യയെയും അമ്മയെയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നു.

  kulbhushanjadhav1

  എന്നാല്‍, കുല്‍ഭൂഷണുമായി മാതൃഭാഷയില്‍ സംസാരിക്കാന്‍ അമ്മയെയും ഭാര്യയെയും അധികൃതര്‍ അനുവദിച്ചില്ല. മാത്രമല്ല, താലിമാല അഴിപ്പിച്ച പാക് അധികൃതര്‍ സിന്ദൂരം മായ്ച്ചുകളഞ്ഞതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

  അതേസമയം, കുല്‍ഭൂഷണെ ഉടന്‍ വധിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വധശിക്ഷ നടപ്പാക്കിയാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തന്ത്രങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയാകും ഇന്ത്യ ലക്ഷ്യമിടുക. ഇതേക്കുറിച്ച് പാക്കിസ്ഥാനും അറിവ് ലഭിച്ചതോടെയാണ് വധശിക്ഷയുടെ കാര്യത്തില്‍ വേഗം കൂട്ടാത്തതെന്നാണ് സൂചന. നേരത്തെ സരബ്ജിത്ത് സിങ്ങിനെയും സമാനരീതിയില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ജയിലില്‍വെച്ച് മര്‍ദ്ദനമേറ്റാണ് സരബ്ജിത്ത് സിങ് മരിക്കുന്നത്.

  പാര്‍വതിക്കെതിരായ ആക്രമണം; മമ്മൂട്ടി ഫാന്‍സിനെ പിണറായി പോലീസ് പിടികൂടുമോ?

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  India will Response if Kulbhushan Jadhav hanged

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്