കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ പൂട്ടാന്‍ ഇന്ത്യന്‍ സൈന്യം; നിര്‍ണായക ഒരുക്കം തുടങ്ങി, പോര്‍മുഖം തീര്‍ത്ത് നവ പോരാളികള്‍

Google Oneindia Malayalam News

ദില്ലി: ചൈന ലോകത്തെ ഏറ്റവും ശക്തരായ സൈനിക ശക്തിയാണ്. സാമ്പത്തികമായും സൈനികമായും കരുത്തുള്ള ചൈനയുമായി ഏറ്റുമുട്ടിയാല്‍ ഇന്ത്യന്‍ സൈന്യം വിജയം നേടുമോ എന്ന് ഏതൊരാള്‍ക്കുമുള്ള സംശയമാണ്. ഈ ആശങ്കയ്ക്ക് മറുമരുന്ന് കാണുകയാണ് സര്‍ക്കാര്‍. സൈന്യത്തെ പൂര്‍ണമായും ഉടച്ചുവാര്‍ക്കാനാണ് തീരുമാനം. കൃത്രിമ ബുദ്ധി ഉപയോഗിച്ച് സൈന്യത്തെ ആധുനിക വല്‍ക്കരിക്കാനാണ് നീക്കം.
യുദ്ധഭൂമി കൂടുതല്‍ സാങ്കേതിക മികവിന് വഴി മാറിയ ആധുനിക കാലത്ത് പഴയ തന്ത്രങ്ങള്‍ മാത്രം പോര എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യം തന്നെയാണ് സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചതും. പുതിയ മാറ്റങ്ങളിലൂടെ ഇന്ത്യ പ്രധാനമായും ഉന്നമിടുന്നത് ചൈനയെയാണ്. ഏഷ്യയില്‍ ചൈനീസ് സൈന്യമാണ് സാങ്കേതിക രംഗം വിജയകരമായി ഉപയോഗിക്കുന്നത്. ഇത് മറികടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പുതിയ സൈനിക നീക്കങ്ങള്‍ ഇങ്ങനെ...

യുദ്ധഭൂമിയില്‍ സാങ്കേതിക വിദ്യ

യുദ്ധഭൂമിയില്‍ സാങ്കേതിക വിദ്യ

യുദ്ധഭൂമിയില്‍ സാങ്കേതിക മേഖല പരമാവധി ഉപയോഗിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നഷ്ടം കുറയ്ക്കുകയും തന്ത്രങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയുമാണിനി. സൈനികരെ യുദ്ധക്കളത്തിലേക്ക് ഇറക്കുന്നതിന് പകരം യന്ത്രങ്ങളും റോബോര്‍ട്ടുകളുമൊക്കെയാണ് നേരിട്ട് ഏറ്റുമുട്ടുക.

ആളില്ലാത്ത സംവിധാനങ്ങള്‍

ആളില്ലാത്ത സംവിധാനങ്ങള്‍

ആളില്ലാത്ത സൈനിക ടാങ്കുകള്‍, ആളില്ലാത്ത യുദ്ധക്കപ്പലുകള്‍, ആളില്ലാ വിമാനങ്ങള്‍, ചാര ഡ്രോണുകള്‍, റോബോട്ടിക് ആയുധങ്ങള്‍ എന്നിവ കൂടുതലായി നിര്‍മിക്കും. ഇതായിരിക്കും ഇനി സൈനിക മികവിന്റെ അളവുകോല്‍. കര, നാവിക, വ്യോമ സൈനികര്‍ക്ക് ഇവയെല്ലാം ലഭ്യമാക്കും. പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു.

 ചൈനയെ ലക്ഷ്യമിട്ട്

ചൈനയെ ലക്ഷ്യമിട്ട്

ചൈനീസ് സൈന്യത്തെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കാരണം സാങ്കേതിക മേഖല കൂടുതല്‍ ഉപയോഗിക്കുന്ന സൈന്യം ചൈനയുടേതാണ്. ആള്‍ നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ചൈന സൈന്യത്തെ സാങ്കേതിക വല്‍ക്കരിക്കാന്‍ കോടികളാണ് നിക്ഷേപിച്ചിട്ടുണ്ട്.

ഭാവി കണ്ടുള്ള നീക്കംv

ഭാവി കണ്ടുള്ള നീക്കംv

ഭാവിയിലെ യുദ്ധമേഖല മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ്് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പുതിയ റോബോട്ടിക് സംവിധാനങ്ങള്‍ നിര്‍മിക്കുക. ചില സ്വകാര്യ കമ്പനികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു.

അതിര്‍ത്തി സമ്മര്‍ദ്ദം കുറയ്ക്കാം

അതിര്‍ത്തി സമ്മര്‍ദ്ദം കുറയ്ക്കാം

സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വന്‍ശക്തി രാജ്യങ്ങള്‍ സാങ്കേതിക മേഖല കൂടുതലായി ഉപയോഗിക്കുന്നുണ്ട്. യുദ്ധഭൂമയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ഉപകരണങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചൈന, പാകിസ്താന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യത്തിന് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്തരം വിദ്യ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

English summary
India working on unmanned tanks, vessels, robotic weaponry for future wars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X