കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണി

  • Posted By: സുചിത്ര മേഹൻ
Subscribe to Oneindia Malayalam

ദില്ലി: കേണിലിന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധം പുലർത്തിയതിനെ തുടർന്ന് ബ്രിഗേഡിയലിനെതിരെ സൈനിക നടപടി. ബ്രിഗേഡിയർ പദവിയിലിരുന്ന ഉദ്യോഗസ്ഥന്റെ നാലു വർഷത്തെ സീനിയോറിറ്ററി വെട്ടിക്കുറച്ചു .കൂടാതെ സേനയിൽ നിന്ന് ശക്തമായ ശാസനവും കോർട്ട് മാർഷ്യൽ വിധിച്ചു.

എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ

army

കേണൽ റാങ്കിലുള്ള കീഴുദ്യോഗസ്ഥന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയെന്നാണ് ബ്രിഗേഡിയറിനെതിരെയുള്ള കൂറ്റം. കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെനന്നു തെളിഞ്ഞിട്ടുണ്ട്. സിക്കിം ബ്രിഗേഡിൽ ഉൾപ്പെട്ട ബ്രിഗേഡിയർ ശിക്ഷാനടപടി നേരിടേണ്ടിവന്നത്. ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നതോടെ സൈന്യം കോർട്ട് മാർഷ്യൽ നടപടി തുടങ്ങിയത്. ഇക്കഴിഞ്ഞ മെയ്യിലാണ് ബംഗാളിലെ ബിനഗുരിയിൽ ജനറൽ കോർട്ട് മാർഷ്യൽ പ്രവർത്തനം ആരംഭിച്ചത്.

മേജർ ജനറൽ റാങ്കിലുള്ള ജനറൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന കോർട്ട് മാർഷ്യലിൽ ബ്രിഗേഡിയർ റാങ്കിലുള്ള ആറ് ഓഫീസർ പങ്കെടുത്തിരുന്നു.വിചാരണയിൽ അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം കഠിന തടവ് അടക്കമുള്ള കടുത്ത ശിക്ഷകളാണ് വിധിക്കാറുള്ളത്. ഇയാൾ ചെയ്ത കുറ്റം സമ്മതിച്ചതോടെയാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നൽകിയതെന്നു സൈന്യത്തിലെ ഉന്നതൻ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A General Courts Martial (GCM) of the Army has sentenced a Brigadier to four-year loss of seniority for promotion purposes and awarded him a ‘severe reprimand’ after he pleaded guilty to charges of committing adultery with the wife of a Colonel.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്