• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരസേനാ മേധാവിയുടെ സൗദി അറേബ്യ സന്ദർശനം, ഇന്ത്യൻ നീക്കം സുരക്ഷാ സഹകരണം വർദ്ധിപ്പിക്കാനെന്ന്

ദില്ലി: വിദേശ സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ സൈനിക മേധാവി ജനറൽ എം എം നരവനെ. പശ്ചിമേഷ്യയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ സുരക്ഷാ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നരവനെ യുഎഇയും സൌദിയും സന്ദർശിക്കാനൊരുങ്ങുന്നതെന്നാണ് വിദഗ്ധരും മുൻ നയതന്ത്ര ഉദ്യോഗസ്ഥരും വിലയിരുത്തുന്നത്. യുഎഇ, ബഹ്റൈൻ, സുഡാൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ബന്ധം സാധാരണ ഗതിയിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് ഇന്ത്യൻ കരസേനാ മേധാവി നാല് ദിവസത്തെ പശ്ചിമേഷ്യൻ സന്ദർശനത്തിനൊരുങ്ങുന്നത്. ഇതോടെ സൌദി അറേബ്യ സന്ദർശിക്കുന്ന ആദ്യത്തെ സൈനിക മേധാവിയായി നരവനെ മാറും.

ഇന്ത്യയുമായി 90 ലക്ഷം ഡോളറിന്റെ സൈനിക കരാറിന്‌ യുഎസിന്റെ അനുമതിഇന്ത്യയുമായി 90 ലക്ഷം ഡോളറിന്റെ സൈനിക കരാറിന്‌ യുഎസിന്റെ അനുമതി

നീക്കങ്ങൾ നിർണ്ണായകം

നീക്കങ്ങൾ നിർണ്ണായകം

ഇസ്രയേലുമായി യുഎഇ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം സാധാരണ ഗതിയിലേക്ക് നീങ്ങുന്നതിനെ ആദ്യമേ തന്നെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. പശ്ചിമേഷ്യയിൽ സമാധാനവും വികസനവും പ്രധാനം ചെയ്യുന്നതാണ് ഈ നീക്കങ്ങളെന്നാണ് വിലയിരുത്തുന്നത്. അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധമാണ് ഇത് കുറിക്കുന്നത്.

നല്ല തുടക്കം

നല്ല തുടക്കം

പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ "നല്ല തുടക്കം" എന്നാണ് സൗദി അറേബ്യയിലെ മുൻ അംബാഡറായിരുന്ന സിക്രുർ റഹ്മാൻ വിശേഷിപ്പിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കഴിഞ്ഞ വർഷത്തെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം നിരീക്ഷിക്കുന്നതിനായി സ്ട്രാറ്റജിക് കൗൺസിൽ രൂപീകരിച്ചത്.

 ഇന്ത്യയ്ക്ക് അവസരം

ഇന്ത്യയ്ക്ക് അവസരം

തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ ഉയർത്തുന്നതിനാണ് സൗദി ഇപ്പോൾ പ്രവർത്തിക്കുന്നത്. ചൈനയുമായുള്ള അതിർത്തി പ്രശ്നം പോലുള്ള കാര്യങ്ങളിൽ ഇന്ത്യയ്ക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ലഭിക്കുന്ന അവസരം കൂടിയാണിത്. അതിർത്തി വിഷയത്തിൽ പാർശ്വവൽക്കരിക്കാൻ പോലും ഈ ശ്രമങ്ങൾ സഹായിക്കും, "റഹ്‌മാൻ പറഞ്ഞു, ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങളോടുള്ള സൗദി നേതൃത്വത്തിന്റെ തുറന്ന നിലയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു.

എന്തുകൊണ്ട് വിദേശ സന്ദർശനം

എന്തുകൊണ്ട് വിദേശ സന്ദർശനം


ചൈനയുമായോ സൌദി അറേബ്യയുമായോ ബന്ധം സ്ഥാപിക്കുന്നതിന് പാശ്ചാത്യ രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. കൂടാതെ രഹസ്യാന്വേഷണ രംഗത്ത് സഹകരണവും പങ്കുവെക്കലും പോലെയുള്ള കാര്യങ്ങൾക്ക് ഇന്ത്യയുടെ സൌദി- യുഎഇ സന്ദർശനം ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ വർദ്ധിച്ചുവരുന്ന ബന്ധവും പശ്ചിമേഷ്യയിലെ ഒരു പ്രധാന രാജ്യമായി ഇറാൻ മാറാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ സന്ദർശനം കാണേണ്ടതെന്നാണ് ഗേറ്റ് വേ ഹൌസിലെ അന്താരാഷ്ട്ര സുരക്ഷാ പഠനത്തിലെ ഗവേഷകനായ റഹ്മാനും സമീർ പാട്ടീൽ ചൂണ്ടിക്കാണിക്കുന്നത്.

 നയതന്ത്ര തലത്തിൽ

നയതന്ത്ര തലത്തിൽ


ഇറാനും ചൈനയുമായി അടുത്തിടെ ഒപ്പുവെച്ച കരാർ പോലും സൌദിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇസ്രയേലുമായുണ്ടായ സമീപകാലത്തെ സംഭവവികാസങ്ങളും ഇരു രാജ്യങ്ങൾക്കും ഭീഷണിയാണ്. എന്നാൽ പലസ്തീൻ വിഷയത്തിൽ ഒരു പരിഹാരം കണ്ടെത്താൻ അവർ തയ്യാറായിട്ടില്ല. പാകിസ്താനും ഇറാനുമായി അടുക്കുന്നതിനെതിരെ സമ്മർദ്ദം ചെലുത്താനും ഇന്ത്യയുടെ വിദേശ സന്ദർശനം സഹായിക്കുമെന്നും റഹ്മാൻ പറഞ്ഞു.

 സമ്മിശ്ര പ്രതികരണം

സമ്മിശ്ര പ്രതികരണംവളരെ വേഗത്തിലാണ് പ്രാദേശികമായ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. സൌദിയും യുഎഇയുമായി അകന്നുകൊണ്ടിരിക്കുന്ന പാകിസ്താൻ മലേഷ്യയും തുർക്കിയുമായി ബദൽ ഇസ്ലാമിക മുന്നണി ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും പാട്ടീൽ വ്യക്തമാക്തി. പലർക്കും ഇന്ത്യയുടെ ഈ വിദേശ സന്ദർശനം സമ്മിശ്ര സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 സുരക്ഷാ രംഗം

സുരക്ഷാ രംഗം

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ബോംബാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ രംഗത്തെ സഹകരണം വർധിപ്പിച്ചിരുന്നു. ഇവയിലേറെയും ഭീകരവാദത്തത്തിനെതിരായ നിലപാട് കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. ഇതിനിടെ ഇന്ത്യ-പാക് സമവായശ്രമങ്ങളുമായി യുഎഇയും സൌദിയും രംഗത്തെത്തിയിരുന്നു.

 ഇന്ത്യ- സൌദി ധാരണ

ഇന്ത്യ- സൌദി ധാരണ

കൂടുതൽ സൈനിക മാറ്റങ്ങളും സൈനിക അഭ്യാസങ്ങളും വിപുലമാക്കുന്നതിന്റെ ഭാഗം കൂടിയാണിത്. സൌദി സൈനികത്തലവന്റെ ഇന്ത്യാ സന്ദർശത്തിന് തുടർച്ചയെന്നോണം ഉണ്ടാകുക. 2014ൽ പ്രതിരോധ രംഗത്തെ സഹകരണത്തിനായി ഇന്ത്യയും സൌദിയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചിരുന്നു. സംയുക്ത ഉൽപ്പാദനത്തിനും സംയുക്ത സൈനികാഭ്യാസത്തിനുമാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നത്. പ്രത്യേകിച്ചും നാവിക സേനാ അഭ്യാസങ്ങൾക്കാണ് പ്രാധാന്യം നൽകുക.

English summary
Indian Army chief’s visit to Saudi Arabia and UAE, Experts says security cooperation may be the agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X