കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പ്രകോപനമുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനിക മേധാവി നടത്തിയ പരാമര്‍ശം പ്രകോപനപരമെന്ന് പാകിസ്താന്‍. നിലവിലെ അവസ്ഥ മോശമാക്കുന്നതിനേ ഇത്തരം പരാമര്‍ശങ്ങള്‍ ഗുണം ചെയ്യൂ എന്നും പാകിസ്താന്റെ വിമര്‍ശനം.

നിയന്ത്രണ രേഖ കടന്ന് ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന ഒരു പാകിസ്താനി പാട്ടാളക്കാരനേയും തീവ്രവാദിയേയും വെറുതെ വിടില്ലെന്നായിരുന്നു ജനറല്‍ ബിക്രം സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിയന്ത്രണ രേഖ ലംഘിക്കുന്നവരെ വെടിവച്ചിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

General Bikram Singh

പാകിസ്താന്റെ ഇന്‍റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പത്രക്കുറിപ്പിലൂടെ ബിക്രം സിങിന്റെ മുന്നറിയിപ്പിനെ വിമര്‍ശിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ കരാറിനെ പാകിസ്താന്‍ സൈന്യം അംഗീകരിക്കുന്നുവെന്നും ഇത്തരം പ്രസ്താവനള്‍ നടത്തുന്നത് വാസ്തവ വിരുദ്ധമാണെന്നും പാക് സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഇന്ത്യയുടേയും പാകിസ്താന്റേയും സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ താത്കാലിക ശമനമായതാണെന്നും ഇന്ത്യയാണ് ഇപ്പോള്‍ പ്രകോപനം ഉണ്ടാക്കുന്നതെന്നും പാകിസ്താന്‍ ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് ബിക്രം സിങിന്റെ പ്രസ്താവനയെന്നും പാകിസ്താന്‍ ആരോപിക്കുന്നു.

English summary
Pakistan has said Indian Army chief General Bikram Singh's statement on ceasefire violations was provocative and regrettable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X