കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം നിറഞ്ഞ വഴികളിലൂടെ 7 വയസുകാരന്റെ മൃതദേഹവുമായി ഇന്ത്യൻ സൈന്യം; പാകിസ്താന് കൈമാറി

Google Oneindia Malayalam News

കശ്മീർ: യുദ്ധഭീതിയും നുഴഞ്ഞുകയറ്റങ്ങളും സംഘർഷഭരിതമാക്കിയ ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നും മനുഷത്വത്തിന്റെയും സമാധാനത്തിന്റെയും വേറിട്ടൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാകിസ്ഥാനിലെ ഗ്രാമത്തിൽ നദിയിൽ വീണ മരിച്ച എഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ പ്രശ്നങ്ങൾ പോലും അവഗണിച്ച് ഇന്ത്യൻ സൈന്യം മൃതദേഹം പാകിസ്താന് കൈമാറി.

കർണാടക പ്രതിസന്ധി; ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ, മിന്നൽ വേഗത്തിൽ രാജി അംഗീകരിക്കില്ല!കർണാടക പ്രതിസന്ധി; ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ, മിന്നൽ വേഗത്തിൽ രാജി അംഗീകരിക്കില്ല!

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് 7 വയസുകാരന്റെ മൃതദേഹം പാകിസ്താൻ കടന്ന് അതിർത്തിയിലെ അച്ചൂര ഗ്രാമത്തിൽ എത്തുന്നത്. നോർത്ത് കശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്ത് ഗുരേസ് താഴ്വരയ്ക്കടുത്താണ് അച്ചൂര ഗ്രാമം. കിഷൻഗംഗ നദിയിലൂടെ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കാണാതായ ബാലന്റെ ഫോട്ടോയും മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് മാതാപിതാക്കൾ അഭ്യർത്ഥിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇത് അച്ചൂര ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടു.

പാക് അധീന കശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയായിരുന്നു 7 വയസുകാരനായ ആബിദ് ഷെയ്ഖ്. ഗ്രാമീണർ വിവരം ബന്ദിപ്പോര പോലീസിൽ അറിയിച്ചു. വിവരം അറിഞ്ഞയുടൻ സൈന്യവുമായി ബന്ധപ്പെട്ടെന്നും എത്രയും വേഗം മൃതദേഹം വിട്ടുനൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെന്നും ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മീഷണർ ഷഹബാസ് മിശ്ര വ്യക്തമാക്കി. മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കാൻ അച്ചൂരയിൽ മോർച്ചറി ഉണ്ടായിരുന്നില്ല. തുടർന്ന് മഞ്ഞുമലകളിൽ നിന്നും വെട്ടിയെടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണർ സംരക്ഷിക്കുകയായിരുന്നു.

pak

മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്വാരയിലെ തീത്വാൾ ക്രോസിൽവെച്ച് നടത്തണമെന്ന് പാകിസ്താൻ നിലപാടെത്തു. അച്ചൂരയിൽ നിന്നും 200 കിലോമീറ്റർ അകലെയാണത്. ഗുരേസ് വാലിയിൽവെച്ചു തന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിന് ചുറ്റുമുള്ള മൈൻ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക് സൈന്യത്തിന്റെ ആശങ്ക. ഗുരേസിൽ വെച്ച് ബുധനാഴ്ച തന്നെ മൃതദേഹം കൈമാറ്റം നടത്താൻ ഇന്ത്യ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ സൈന്യം മടങ്ങുകയും മൃതദേഹം ഗുരേസിലെ ആശുപത്രയിൽ സൂക്ഷിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയോടെ പാക് സൈന്യം അനുകൂലമായി പ്രതികരിച്ചു തുടങ്ങി. തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും മേഖലയിലെ അവസാന പോസ്റ്റിലെത്തി. മൈനുകൾ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിംഗ് പോയിന്റിലെത്തി ഉച്ചയ്ക്ക് 12.39ന് മൃതദേഹം പരിശോധന കഴിഞ്ഞ് പാകിസ്താന് കൈമാറി.

English summary
Indian army hand over body of boy who foated through river from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X