കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സൈന്യത്തിന്റെ ആക്രമണം; സിക്കിമില്‍ 150 സൈനികര്‍ ഏറ്റുമുട്ടി, രൂക്ഷമായ വെടിവയ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: സിക്കിമില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സൈന്യത്തിന്റെ ആക്രമണം. ഇരുവിഭാഗവും ശക്തമായ വെടിവയ്പ് നടത്തി. നിരവധി ജവാന്‍മാര്‍ക്ക് പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ഏറെ നേരം ശക്തമായ ആക്രമണം നടന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം സ്തംബറില്‍ ലഡാക്കില്‍ ചൈനീസ് സൈന്യം ആക്രമണം നടത്തിയ ശേഷം ആദ്യമായിട്ടാണ് മേഖലയില്‍ പ്രകോപനമുണ്ടാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സംഘര്‍ഷം നാക്കു ലായില്‍

സംഘര്‍ഷം നാക്കു ലായില്‍

നോര്‍ത്ത് സിക്കിമിലെ നാക്കു ലായിലാണ് സംഘര്‍ഷമുണ്ടായത്. 150 ഓളം സൈനികരാണ് ഇരുവഭാഗത്തുമായി സംഘടിച്ചത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

5000 മീറ്റര്‍ ഉയരത്തില്‍

5000 മീറ്റര്‍ ഉയരത്തില്‍

നോര്‍ത്ത് സിക്കിമില്‍ 5000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശമാണ് നാക്കു ലാ. ഇവിടെ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പതിവായി പട്രോളിങ് നടത്താറുണ്ട്. നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും സാധാരണ സുരക്ഷിത മേഖലയായി കരുതുന്ന പ്രദേശത്താണ് വെടിവയ്പുണ്ടായത്.

ലഡാക്കിലെ പാങ്കോങ് സോ തടാകം

ലഡാക്കിലെ പാങ്കോങ് സോ തടാകം

കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് സോ തടാകത്തിനടുത്ത് കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ വെടിവയ്പുണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷം അധികം നീണ്ടില്ല. ഇരുവിഭാഗത്തിലെയും കമാന്റര്‍മാര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 73 ദിവസം നീണ്ട യുദ്ധം

73 ദിവസം നീണ്ട യുദ്ധം

സമീപകാലത്ത് ഏറ്റവും ശക്തമായ ആക്രമണമുണ്ടായത് 2017 ജൂണ്‍ 16നാണ്. ചൈനീസ് സൈന്യം ദോക്ലാമില്‍ അതിക്രമിച്ച് കയറിയതായിരുന്നു അന്നത്തെ പ്രശ്‌നം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചു. ഇത് സൈനികര്‍ തടഞ്ഞതോടെ സംഘര്‍ഷമായി 73 ദിവസമാണ് അന്ന് സംഘര്‍ഷം നീണ്ടത്.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്കവൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്ക

English summary
Indian-Chinese soldiers in fight in Sikkim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X