എല്ലാം 'കോംപ്ലിമെന്റ്‌സായില്ല'.. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കും, ടീം നാളെ, സഞ്ജുവിന് സാധ്യത!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ നാളെ (മെയ് 8 തിങ്കളാഴ്ച) പ്രഖ്യാപിക്കും. ഞായറാഴ്ച ദില്ലിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ബി സി സി ഐ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ, ഐ സി സിയുമായി ലാഭവിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും വിട്ടുനില്‍ക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെച്ചൊല്ലി ബി സി സി ഐ യോഗത്തില്‍ ഏകപക്ഷീയമായ അഭിപ്രായമാണ് ഉയര്‍ന്നതെന്ന് എം പി രാജീവ് ശുക്ല പറഞ്ഞു. നേരത്തെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് വിനോദ് റായി ചെയര്‍മാനായുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബി സി സി ഐയോട് ആവശ്യപ്പെട്ടിരുന്നു.

india

ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. നിലവിലുള്ള ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാണ് ഇന്ത്യ. ഇന്ത്യയൊഴികെ മറ്റ് രാജ്യങ്ങളെല്ലാം തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ 25 നായിരുന്നു ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീം പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെ ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും രംഗത്ത് വന്നിരുന്നു.

വിരാട് കോലി തന്നെയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. സീനിയര്‍ താരങ്ങളായ എം എസ് ധോണി, യുവരാജ് സിംഗ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. പരിക്കില്‍ നിന്നും തിരിച്ചെത്തിയ രോഹിത് ശര്‍മ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ തുടങ്ങിയവരും ടീമിലുണ്ടാകും. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജഡേജ എന്നിവരാകും ബൗളിംഗില പ്രമുഖര്‍. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ മലയാളി താരം സഞ്ജു സാംസനും ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടാനിടയുണ്ട്.

English summary
The BCCI SGM unanimously decided that the Indian cricket team will participate in the upcoming ICC Champions Trophy.
Please Wait while comments are loading...