കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയലത്ത് ശത്രുക്കള്‍... 'ബന്ധുക്കള്‍' അങ്ങകലെ? മോദി ഇന്ത്യയെ നയിക്കുന്നതെങ്ങോട്ട്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ ഓരോ വിദേശയാത്രയും കൂടുതല്‍ കൂടുതല്‍ സൗഹൃദ രാജ്യങ്ങളെ സൃഷ്ടിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു സത്യമാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം പാകിസ്താനിലും ചൈനയിലും നടത്തിയ സന്ദര്‍ശനങ്ങളും അവരുടെ രാഷ്ട്ര നേതാക്കള്‍ ഇന്ത്യയിലേക്ക് വന്നതും ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പാകിസ്താനുമായുള്ള ബന്ധം ഏറെ കാലമായി തീര്‍ത്തും വഷളായിക്കഴിഞ്ഞിരിക്കുന്നു. അടുത്ത കാലത്തൊന്നും ഇല്ലാത്ത രീതിയില്‍ ചൈനയേയും ഇന്ത്യ പിണക്കിക്കഴിഞ്ഞിരിക്കുന്നു.മോദിയുമായുള്ള കൂടിക്കാഴ്ച ഇപ്പോള്‍ ജിന്‍പിങ് ഉപേക്ഷിക്കുകയും ചെയ്തു.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നേട്ടവും മോദിയുടെ പേരില്‍ കുറിയ്ക്കപ്പെട്ടും. തൊട്ടടുത്ത് ശത്രുക്കളെ കൂട്ടിയിട്ട് ദൂരങ്ങളില്‍ സൗഹൃദമുണ്ടാക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതാണ് അന്വേഷിക്കേണ്ടത്.

അമേരിക്കയുമായി

അമേരിക്കയുമായി

അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിച്ചത് നരേന്ദ്ര മോദിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രവുമായി സൗഹൃദം ഉണ്ടാവുക എന്നത് നല്ല കാര്യം തന്നെയാണ്. അതില്‍ നരേന്ദ്ര മോദി വിജയിക്കുകയും ചെയ്തു.

അമേരിക്കയ്ക്ക് വേണ്ടത്

അമേരിക്കയ്ക്ക് വേണ്ടത്

പാകിസ്താന്‍ ആയിരുന്നു അടുത്ത കാലം വരെ മേഖലയിലെ അമേരിക്കയുടെ പ്രധാന കേന്ദ്രം. പാകിസ്താനെ എല്ലാ വിധത്തിലും അമേരിക്ക സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍, പ്രത്യേകിച്ചും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്ക-പാകിസ്താന്‍ ബന്ധം അത്ര സുഖകരം അല്ല.

പാകിസ്താന് പകരം ഒരു താവളം

പാകിസ്താന് പകരം ഒരു താവളം

പാകിസ്താന്റെ തീവ്രവാദ ബന്ധങ്ങളാണ് അമേരിക്കയ്ക്ക് തലവേദനയാകുന്നത്. അതുകൊണ്ട് അവര്‍ പാകിസ്താനെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ആ സാഹചര്യത്തില്‍ മേഖലയില്‍ സ്വാധീനം ഉണ്ടാക്കുകയാണ് ഇന്ത്യയുമായുള്ള സൗഹൃദത്തിന് പിന്നില്‍ എന്നും വിശ്വസിക്കപ്പെടുന്നു.

ശത്രുത കൂട്ടുന്നു

ശത്രുത കൂട്ടുന്നു

അമേരിക്ക പാകിസ്താനെ തള്ളിപ്പറയും, അതേ സമയം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോട് പാകിസ്താന് ഇന്ത്യയോടുള്ള ശത്രുത വര്‍ദ്ധിക്കുകയാണ്. അത് എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് അറിയേണ്ടത്.

ചൈനയെ വെല്ലുവിളിക്കാന്‍

ചൈനയെ വെല്ലുവിളിക്കാന്‍

അമേരിക്കയും ചൈനയും പരമ്പരാഗത വൈരികളെ പോലെ ആണ്. ചൈനയെ തറപറ്റിക്കാന്‍ ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാണ്. ഇന്ത്യയോടുള്ള ഇപ്പോഴത്തെ സ്‌നേഹത്തിന് പിന്നില്‍ ചൈന വിരുദ്ധതയാണെന്നും വേണമെങ്കില്‍ പറയാം

ദക്ഷിണ ചൈന കടല്‍

ദക്ഷിണ ചൈന കടല്‍

ദക്ഷിണ ചൈന കടലില്‍ ചൈന ഉന്നയിക്കുന്ന അവകാശവാദം അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ മുതലെക്കാനും അമേരിക്ക ശ്രമിക്കും എന്ന് ഉറപ്പാണ്.

ഇസ്രായേല്‍ സന്ദര്‍ശനം

ഇസ്രായേല്‍ സന്ദര്‍ശനം

നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഗംഭീര സ്വീകരണമാണ് ഇസ്രായേല്‍ മോദിക്ക് ഒരുക്കിയിരുന്നത്. എന്നാല്‍ അതും മേഖലയിലെ ബന്ധങ്ങളെ ബാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യ എന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന പലസ്തീന്‍ മോദി സന്ദര്‍ശിക്കുകയും ചെയ്തില്ല. ഇതും വ്യക്തമായ ചില സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.

ബന്ധങ്ങള്‍ വളരട്ടെ

ബന്ധങ്ങള്‍ വളരട്ടെ

അന്താരാഷ്ട്ര സമുഹവുമായി ഇന്ത്യയുടെ ബന്ധം വളരുന്നത് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകം തന്നെയാണ്. പ്രത്യേകിച്ചും അമേരിക്കയും ഇസ്രായേലും പോലുള്ള രാജ്യങ്ങള്‍. എന്നാല്‍ അയല്‍വാസികളുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്ന രീതി എന്താണ് സമ്മാനിക്കുക?

അശാന്തിയുടെ മേഖല

അശാന്തിയുടെ മേഖല

അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയില്ലെങ്കില്‍ രാജ്യം എന്നും ഒരു സംഘര്‍ഷ മേഖലയാകാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ കഴിയില്ല. സഹായത്തിന് എത്ര പേര്‍ എത്തിയാലും അശാന്തി പടരുന്ന അതിര്‍ത്തികള്‍ രാജ്യത്തിന് എന്ത് പുരോഗതിയും സമാധാനവും ആയിരിക്കും സമ്മാനിക്കുക എന്ന ചോദ്യം ബാക്കി.

English summary
Indian Foreign Policy: Narendra Modi leading India to Where?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X