കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് അംഗീകാരം നൽകിയതിൽ കൊവിഷീൽഡ് മാത്രം: ബ്രിട്ടന്റെ നടപടിയെ വിമർശിച്ച് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎസ്. നവംബർ മുതൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുള്ളവർക്ക് വിമാനയാത്രയ്ക്ക് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രഖ്യാപിച്ചത്. ഇന്ത്യയടക്കം 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് യുഎസ് യാത്രാനുമതി നൽകിയിട്ടുള്ളത്. നിലവിൽ നിർമിത വാക്സിനായ കോവിഷീൽഡിന് മാത്രമാണ് യുഎസ് അംഗീകാരം നൽകിയിട്ടുള്ളത്. മുതൽ സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള 26 ഷെൻജൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഇതോടെ അംഗീകാരം നൽകുക. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക.

വിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻവിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻ

1


നവംബർ മുതൽ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ്, ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ എന്നിവയുൾപ്പെടെ യൂറോപ്പിലെ 26 ഷെഞ്ചൻ രാജ്യങ്ങളിൽ നിന്നുള്ള പൂർണമായും വാക്സിനേഷൻ ചെയ്ത വിമാന യാത്രക്കാർക്കായിരിക്കും യുഎസ് യാത്രാനുമതി നൽകുക.

2

വിദേശ രാജ്യത്ത് നിന്ന് വരുന്നവർ യാത്രയ്ക്ക് മുന്നോടിയായി കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവുകൾ ഹാജരാക്കേണ്ടതുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്തെത്തിക്കഴിഞ്ഞാൽ ക്വാറന്റൈൻ ഉണ്ടായിരിക്കില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയും ഏഴ് കൊവിഡ് വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുള്ളത്. മോഡേണ, ഫൈസർ- ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ. ഓക്സ്ഫഡ്- അസ്ട്രാസെനേക്ക, കോവിഷീൽഡ്, ചൈനീസ് നിർമിത വാക്സിനുകളായ സിനോഫാം, സിനോഫാം എന്നീ കൊവിഡ് വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുള്ളത്.

3

ഇന്ത്യയിൽ നൽകിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കോവാക്സിന് ഇതുവരെയും ലോകാരോഗ്യ സംഘടനയോടെ യുഎസ് എഫ്ഡിഎയോ അംഗീകരിച്ചിട്ടില്ല. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള ആറ് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ. ഇതിന് പുറമേ കോവിഷീൽഡ്, റഷ്യൻ വാക്സിനായ സ്പുട്നിക് എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന കോവിഡ് വാക്സിനുകൾ. കോവാക്സിന് ലോകാരോഗ്യ സംഘടന ഈ മാസം അംഗീകാരം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നേരത്തെ ജൂണിൽ കോവക്സിൻ എന്നതിനുള്ള അടിയന്തര ഉപയോഗത്തിനുള്ള അംഗീകാര അഭ്യർത്ഥന യുഎസ് നിരസിച്ചിരുന്നു.

4


അടുത്ത മാസത്തോടെ ഏപ്രിലിൽ ഇന്ത്യ നിർത്തിവെച്ച വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള യുഎസ് തീരുമാനവും പുറത്തു വന്നിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ രാജ്യത്തെ പൌന്മാർക്ക് വാക്സിനേഷൻ നടത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ വാക്സിൻ കയറ്റുമതി നിർത്തിവെച്ചത്.

5


ഈ പുതിയ നിയമങ്ങൾ അനുസരിച്ച്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യനിർമ്മിച്ച കോ വിഷീൽഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാരെ വാക്സിനേഷൻ സ്വീകരിക്കാത്തവരായി കണക്കാക്കുകയും 10 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയുകയും ചെയ്യണമെന്നുമാണ് നിർദേശിച്ചിട്ടുള്ളത്. അതേ സമയം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും രാജ്യത്തെത്തിയാൽ ക്വാറന്റൈനിൽ കഴിയണമെന്ന് കാണിച്ച് ബ്രിട്ടൻ ഉത്തരവിറക്കിയിട്ടുണ്ട്.

6

യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പും രാജ്യത്തെത്തി രണ്ടാം ദിവസം, എട്ടാംദിവസം എന്നിങ്ങനെയുള്ള ക്രമത്തിൽ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം. യുഎഇ, തുർക്കി, തെക്കേ അമേരിക്ക, ജോർദാൻ, ആഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കും പുതിയ നിയമം ബാധകമാണ്. അതേ സമയം ബ്രിട്ടന്റെ നീക്കത്തിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

7


ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനാണെന്നാണ് വിമർശനങ്ങളിൽ ഒന്ന്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കൊവിഷീൽഡ് വാക്സിനുകൾ നിലവിൽ ബ്രിട്ടനിലും ഉപയോഗിക്കപ്പെട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിൻ നിർമിച്ച രാജ്യത്ത് നിന്ന് തന്നെ വാക്സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടൻ പ്രവേശനം നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുള്ളത്. "കോവിഷീൽഡ് അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്, ഇത് യുകെയിലേക്ക് യാത്ര ചെയ്യുന്ന നമ്മുടെ പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്നു. വിദേശകാര്യ മന്ത്രി പുതിയ യുകെ വിദേശകാര്യ സെക്രട്ടറിയോട് വിഷയം ഉന്നയിച്ചിട്ടുണ്ട്. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗല ഈ വിഷയത്തിൽ പ്രതികരിച്ചത്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

പൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണം; ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയണം; സർക്കുലറുമായി ഡിജിപിപൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണം; ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയണം; സർക്കുലറുമായി ഡിജിപി

English summary
Indian made Covid vaccine Covishield get US clearance for travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X