അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ ടെക്കി ഗുരുതരാവസ്ഥയില്‍
യുഎസ്: ഇന്ത്യന്‍ യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍. തെലങ്കാന സ്വദേശിയായ കൃഷ്ണയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ കൃഷ്ണ വെടിയെറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. യുഎസ് സമയം രാത്രി 11.30 നാണ് ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് കൃഷ്ണയുടെ സുഹൃത്ത് സുജിത്ത് പറയുന്നു.
കൃഷ്ണ സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച് കയറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കൃഷ്ണയുടെ കാറും പഴ്‌സും മോഷ്ടിച്ച ശേഷം കൃഷ്ണയെ ഒഴിഞ്ഞ നിരത്തില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു.

അതുവഴി കടന്നു പോയ ഒരാള്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് ആംബുലൻസെത്തി കൃഷ്ണയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന കൃഷ്ണയ്ക്ക് ചികിത്സ ചെലവുകള്‍ വഹിക്കാന്‍ സുഹൃത്തുക്കള്‍ ഗോ ഫൈണ്ട് മി എന്ന സന്നദ്ധസംഘടനയുടെ സഹായം തേടി. സപ്പോര്‍ട്ട് സായ് കൃഷ്ണ എന്ന പേരിലാണ് ധനസമാഹരണ ക്യാമ്പെയിന്‍. 10000 ഡോളര്‍ നേടിയ അക്കൗണ്ടിന്റെ ലക്ഷ്യം 25000 ഡോളര്‍ ആണ്.
എന്നാല്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെയുള്ള വിദ്വേഷ കൊലപാതക ശ്രമമാണോ ഇതെന്നനതിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. യുഎസില്‍ ഇതിനു മുമ്പും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2018ല്‍ 26 വയസുള്ള ടെക്കി റെസ്റ്റോറന്റില്‍ വച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനായും ഫണ്ട് ശേഖരിക്കാന്‍ കാമ്പെയിന്‍ നടന്നിരുന്നു.












Click it and Unblock the Notifications