കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭയം; ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപത്തില്‍ വന്‍ ഇടിവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കള്ളപ്പണം തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷപത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ നിക്ഷേപം മൂന്നിലൊന്നായി കുറഞ്ഞെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിടുന്നത്.

2015 അവസാനമാകുമ്പോള്‍ 1.2 ബില്യണ്‍ സ്വിസ് ഫ്രാങ്ക് നിക്ഷേപമായാണ് കുറഞ്ഞതെന്ന് സെന്‍ട്രല്‍ ബാങ്കിങ് അഥോറിറ്റി വ്യക്തമാക്കുന്നു. റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ നക്ഷേപത്തില്‍ സംഭവിച്ചിരിക്കുന്നത്. 2006 അവസാനം 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (23,000 കോടി രൂപ) നിക്ഷേപം ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു.

 narendra-modi

സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിനെതിരെ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ കുറഞ്ഞതെന്നാണ് സൂചന. കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സമ്മര്‍ദ്ദത്തിലായിരുന്നു. സൂറിച്ച് കേന്ദ്രമായ സ്വിറ്റസര്‍ലന്‍ഡ് നാഷണല്‍ ബാങ്ക് നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

2018 ആകുമ്പോഴേക്കും കള്ളപ്പണമെല്ലാം ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. കള്ളപ്പണത്തിന് സ്വിസ് ബാങ്കുകള്‍ സുരക്ഷിമല്ലാതായതോടെ വ്യവസായികളും മറ്റും തങ്ങളുടെ നിക്ഷേപങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വിസ് ബാങ്കുകളിലെ നിക്ഷേപം കുറഞ്ഞത് മോദി സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയേക്കും.

English summary
Indian money in Swiss banks drops by one-third to record low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X