കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് റോളില്ല; ബിജെപി സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പ്, കണക്കുകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. അതിന് മുന്നോടിയായി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ആത്മവിശ്വാസത്തിലാണ്. കാരണം, അവര്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തേക്കാള്‍ ഒരു ലക്ഷം വോട്ടുകള്‍ ഇലക്ട്രല്‍ കോളജില്‍ അധികമുണ്ട് എന്‍ഡിഎയ്ക്ക്. എന്‍ഡിഎയിലും പ്രതിപക്ഷ കൂട്ടായ്മയിലും നില്‍ക്കാത്ത പാര്‍ട്ടികളുടെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിച്ചാലും എന്‍ഡിഎക്ക് ആശങ്കയ്ക്ക് വകയില്ല.

ബിജെപിക്ക് 5.42 ലക്ഷം വോട്ടുകളാണുള്ളത്. ബിജെപി വിരുദ്ധ സഖ്യത്തിന് 4.49 ലക്ഷം വോട്ടുകളും. ഒരു സഖ്യത്തിലുമില്ലാത്ത ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി എന്നിവര്‍ എന്‍ഡിഎയെ പിന്തുണച്ചേക്കും. നേരത്തെ സമാനമായ സാഹചര്യത്തില്‍ അവര്‍ എന്‍ഡിഎയെ പിന്തുണച്ചിരുന്നു. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 75528 വോട്ടുകളാണുള്ളത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം വോട്ടിന് മുന്നിലുള്ള ബിജെപിക്ക് ഇവരുടെ വോട്ടുകള്‍ കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല.

a

പാര്‍ലമെന്റംഗങ്ങളും സംസ്ഥാനങ്ങളിലെ എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെത് സംസ്ഥാനത്തിന് അനുസരിച്ച് മൂല്യത്തില്‍ വ്യത്യാസതമുണ്ടാകും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിന് മൂല്യം കൂടുതലാണ്. 208 ആണ് യുപിയിലെ ഒരു എംഎല്‍എയുടെ വോട്ട് മൂല്യം. ഏഴ് വോട്ടിന്റെ മൂല്യം മാത്രമാണ് സിക്കിമിലെ എംഎല്‍എമാര്‍ക്കുള്ളത്. 776 എംപിമാരും 4120 എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടത് 549452 വോട്ടുകളാണ്. പാര്‍ലമെന്റില്‍ നിലവില്‍ 13 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിലെ നിയമസഭയിലും ഒഴിവുകളുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഒഴിവുകള്‍ നികത്തിയാലും ഇല്ലെങ്കിലും കാര്യമായ മാറ്റം ഇലക്ട്രല്‍ കോളജിലുണ്ടാകില്ല.

ഈ 5 ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ കാവ്യയ്ക്ക് രക്ഷപ്പെടാം; ചോദ്യാവലി തയ്യാറാക്കി പോലീസ്ഈ 5 ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ കാവ്യയ്ക്ക് രക്ഷപ്പെടാം; ചോദ്യാവലി തയ്യാറാക്കി പോലീസ്

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പക്ഷേ, രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണച്ചാലും ബിജെപിക്ക് ആശങ്കയില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാതിരിക്കാന്‍ കാരണമൊന്നുമില്ല എന്നാണ് മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

ബിജെപി ഇതുവരെ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷ ചേരിയെ ഭിന്നിപ്പിക്കുന്ന സ്ഥാനാര്‍ഥിയെ ബിജെപി കൊണ്ടുവരുമെന്ന സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഡിഎംകെ ആശങ്കയിലാകും. കാരണം പ്രാദേശിക വികാരം തമിഴ്‌നാട്ടില്‍ ശക്തമാണ്. 2017ല്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയ വേളയിലാണ് ബിഹാറില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യവുമായി ജെഡിയു അകന്നത്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Indian President Election 2022; BJP Have Better Hope For their Candidate to Win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X