റെയിൽവേ പരിസരത്ത് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്താൻ റെയിൽവേ, ട്രെയിനുകൾ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ചട്ടങ്ങൾ കർശനമാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പ്. അടുത്ത ആറ് മാസത്തേക്കുള്ള ഉത്തരവാണ് ഇന്ത്യൻ റെയിൽവേ പുറപ്പെടുവിച്ചിട്ടുള്ളത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കാലാകാലങ്ങളിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കൊവിഡ് വ്യാപനം തടയാൻ ഇന്ത്യൻ റെയിൽവേ വിവിധ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് റെയിൽവേ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രഥമ മാർഗ്ഗനിർദേശങ്ങളിലൊന്നാണ് കൃത്യമായി മാസ്ക് ധരിക്കുക എന്നത്. 2020 മെയ് മാസത്തിൽ തന്നെ കൊവിഡ് മാർഗ്ഗനിർദ്ദേളങ്ങളെല്ലാം പാലിച്ച് ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നുവെന്നും ഉത്തരവിൽ പറയുന്നുണ്ട്.

രാജ്യത്ത് നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വ്യക്തി മാസ്ക് ധരിക്കാത്ത നിലയിൽ ട്രെയിനിൽ യാത്ര ചെയ്യുകയോ സ്റ്റേഷൻ പരിസരത്ത് എത്തുകയോ ചെയ്യുന്നത് ചട്ടലംഘനമാണ്. ഇത് ജനജീവിതത്തിന് ഭീഷണിയുയർത്തുന്ന പല സാഹചര്യങ്ങളും സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ റെയിൽവേ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ സ്റ്റേഷനിലും പരിസരത്തും തുപ്പുക, ഇതേ തര്തിൽ വൃ്തിഹീനമായി പെരുമാറുക എന്നിവയ്ക്കൊപ്പമാണ് മാസ്ക് ധരിക്കാത്തതിനും അധികൃതർ പിഴ ഈടാക്കുക.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാസ്ക് ധരിക്കാത്ത വ്യക്തികളിൽ നിന്ന് ഇതിനായി അധികാരപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥരാണ് പിഴ ചുമത്തുക. ഇക്കാര്യത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ അടുത്ത ആറുമാസത്തേക്ക് നിയമമാണ് പ്രാബല്യത്തിൽ വരിക. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം രണ്ടര ലക്ഷം വരെയെത്തിയ സാഹചര്യത്തിലാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ കർശനമാക്കുന്നത്.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.












Click it and Unblock the Notifications