കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേള: 800 സ്‌പെഷല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ, അഞ്ച് രൂപാ മുതല്‍ ടിക്കറ്റ്!

  • By Desk
Google Oneindia Malayalam News

അലഹബാദ്: വിസ്മയമായ അലഹബാദ്(പ്രയാഗരാജ്) കുംഭമേളയ്ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. 2019ല്‍ കുംഭമേളയ്‌ക്കെത്തുന്നവര്‍ക്കായി 800 പ്രത്യേക ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയത്. റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് കുംഭമേളയ്‌ക്കെത്തുന്നവര്‍ക്കായി 5 രൂപ നിരക്കില്‍ യാത്രസൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

<strong>രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിലേക്ക്; രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി</strong>രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിലേക്ക്; രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി

ഇന്ത്യിലൊട്ടാകെയുള്ളവര്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.മതപരമായ വിശ്വാസികള്‍ക്കും വിനോദയാത്രികര്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയം വഴി ചെറിയ നിരക്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നത്.ഇത്ര കുറഞ്ഞ നിരക്കില്‍ ട്രെയിന്‍ യാത്രാ നിരക്ക് ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും ആശ്വാസമാകും.പ്രഖ്യാപനത്തോടൊപ്പം പീയുഷ് ഗോയല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത ട്രെയിന്‍ നിരക്ക് വെലിപ്പെടുത്തിയുള്ള പോസ്റ്ററും പുറത്തിറ്ക്കി,ഇതില്‍ ഏറ്റവും കുറഞ്ഞ ട്രെയിന്‍ നിരക്ക് അഞ്ച് രൂപയാണ്.

railway-train-15

സ്‌ളീപ്പര്‍ ക്‌ളാസ് ടിക്കറ്റുകള്‍ 40 രൂപയാണ്.റെഗുലര്‍,മെയില്‍,എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്‌ളീപ്പര്‍ ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭ്യമാകും.എക്‌സ്പ്രസ് ട്രെയിനുകളില്‍ 10 രൂപ മുതലും എസി ചെയര്‍കാര്‍,എസി തേര്‍ഡ് ക്ലാസ് എന്നീ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത് 20 രൂപയ്ക്കാണ്.സെക്കന്‍ഡ് എസി ,2 ടയര്‍ എസി ടിക്കറ്റുകള്‍ 30 രൂപയ്ക്കും ഫസ്റ്റ് എസി ടിക്കറ്റുകള്‍ 40 രൂപയ്ക്കുമാണ് നല്കുന്നത്.ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേള ജനുവരിയാദ്യമായാണ്് തുടങ്ങുന്നത്.ഇതിനായി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് വണ്‍ സ്റ്റോപ്പ് ട്രാവല്‍ സൊലൂഷന്‍ എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

kumbh-mela2-

കുംഭമേളയ്ക്കായി 800 പ്രത്യേക ട്രെയിനുകളാണ് അലഹബാദിലെ വിവിധ ജില്ലകളില്‍ നിന്നായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിലവിലുള്ള ട്രെയിനുകള്‍ക്ക് പുറമേയാണ് ഈ ട്രെയിനുകള്‍.അഞ്ച് പ്രത്യേക ട്രെയിനുകള്‍ പ്രവാസി ഭാരതീയര്‍ക്കായി അലഹബാദ് മുതല്‍ ദില്ലി വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇത് 5000ത്തലധികം പേര്‍ക്ക് സൗകര്യമാകും.പ്രവാസി ഭാരതീയ ദിസവില്‍ പങ്കെടുക്കാന്‍ വാരാണസിയിലേക്ക് പോകുന്നവരാണ് ഇവര്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വെ ഏര്‍പ്പെടുത്തും.
English summary
Indian railway will operate 800 special train for prayagraj kumbhamela,ticket fare is starting from rupees five
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X