റിസർവ് ചെയ്ത സീറ്റ് ലഭിച്ചില്ല!!! ഇന്ത്യൻ റെയിൽവേക്ക് 75000 രൂപ പിഴ

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡൽഹി: മുൻകൂട്ടി റിസർവ് ചെയ്ത സീറ്റിൽ മറ്റൊരാൾ യാത്ര ചെയ്തതിന് റെയിൽവെക്ക് പിഴ. 75000 രൂപയാണ് റെയിൽവെ നഷ്ടപരിഹാരമായി നൽകാനുള്ളത്.നഷ്ടുപരിഹാര തുകയുയുടെ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്പളത്തിൽ നിന്നു ഈടാക്കണം.ഡൽഹി ഉപഭേകൃത കമ്മീന്റേതാണ് ഉത്തരവ്. റിസർവ് ചെയ്ത് ആളിന് സീറ്റ് ലഭ്യമാക്കത്തതിനാലാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയിൽ നിന്നും പിഴ ഈടാക്കുന്നത്.

train

2013 മാർച്ച് 30 ന് ദക്ഷിൻ ഏക്സ്പ്രസിലാണ് സംഭവം നടന്നത്. ഡിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കെത്തിയ വി .വിജയകുമാറിനാണ് സീറ്റ് ലഭിക്കാതിരുന്നത്. വിശാഖപട്ടണത്ത് നിന്നും ന്യൂഡൽഹിയിലേക്കാണ് ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

മധ്യപ്രദേശിലെ ബീന സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൽ കയറുകയും വിജയകുമാറിന്റെ സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. പരാതിപ്പെടാൻ ടിടിഇയെ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നും വിജയകുമാർ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

English summary
The state consumer commission has asked the Indian Railways to pay Rs 75,000 to a man for the inconvenience caused to him when his reserved seat was occupied by unauthorised persons for most part of his journey.
Please Wait while comments are loading...