റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ നേടിയത് 14.07 ബില്യന്‍ രൂപ!!!

Subscribe to Oneindia Malayalam

ഇന്‍ഡോര്‍: യാത്രക്കാര്‍ റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്ന് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ നേടിയത് 14.07 ബില്യന്‍(1407 കോടി) രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25.29 ശതമാനം വര്‍ദ്ധനവാണ് ഈയിനത്തില്‍ ഉണ്ടായിരിക്കുന്നത്. റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ വിവരം പുറത്തുവിട്ടത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 11.23 ബില്യന്‍(1123 കോടി) രൂപ ആയിരുന്നു. വിവരാവകാശ നിയമപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ് ആണ് റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ നേടുന്ന വരുമാനം എത്രയാണെന്ന് അന്വേഷിച്ചത്. റീഫണ്ട് നിയമങ്ങള്‍ റെയില്‍വേ പുന:പരിശോധിക്കണമെന്നും ചന്ദ്രശേഖര്‍ ഗൗഡ് ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കണ്ണ്, എയര്‍ ഇന്ത്യയ്ക്ക് രക്ഷ!! തീരുമാനം ഉടന്‍!!

 25-train-2

റിസര്‍വ്വ് ചെയ്യാത്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നതില്‍ നിന്നും റെയില്‍വേ റെവന്യൂ നേടുന്നുണ്ട്. അണ്‍റിസേര്‍വ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (UTS) വഴി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ നേടിയത് 17.87 കോടി രൂപയാണ്. ഈയിനത്തില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ നേടിയത് 14.72 കോടി രൂപയും. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന ഫീസിലും 2015 ല്‍ ഉള്ളതിനേക്കാള്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതാണ് റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്നുള്ള വരുമാനം കൂടാന്‍ പ്രധാന കാരണം.

English summary
Indian Railways earns Rs 1,407 crore via reserved ticket cancellation in FY17
Please Wait while comments are loading...