കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് പെട്രോള്‍; ഇന്ത്യ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു

  • By Gokul
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിലക്കയറ്റത്തിന് മുഖ്യകാരണമാകുന്നത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ്. പ്രത്യേകിച്ചും പെട്രോള്‍ ഡീസല്‍ വില. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയ്യുന്നതുകൊണ്ടുതന്നെ ഇവയുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. സ്വന്തമായി പെട്രോളിയം ഖനനമുണ്ടെങ്കില്‍ വിലക്കയറ്റത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താനാകും.

എന്നാല്‍, പ്രട്രോളിയം ഖനനം ഇല്ലെങ്കിലും പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളിയം നിര്‍മിക്കാവുന്ന നൂതന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയത്തിലെ (ഐഐപി) ഗവേഷകരാണ് വന്‍ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

plastic

യു.എസ്, ജര്‍മനി, ജപ്പാന്‍, എന്നീ രാജ്യങ്ങള്‍ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നെങ്കിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ശ്രമം വിജയിച്ചതോടെ ഇന്ത്യയ്ക്കും ഈ സാങ്കേതികവിദ്യ സ്വന്തമായിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി ഇന്ത്യ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഒരുദശാബ്ദം നീണ്ടു നിന്ന ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്കായതെന്ന് ഐഐപി ഡയറക്ടര്‍ എം.ഒ. ഗാര്‍ഗ് പറഞ്ഞു.

വിവിധ രാസപ്രക്രിയകളിലൂടെ പ്ലാസ്റ്റിക്കില്‍ നിന്നും നിലവിലുള്ളതിനേക്കാള്‍ ഉന്നത ഗുണനിലവാരമുള്ള പെട്രോളും ഡീസലും ഉദ്പാദിപ്പിക്കാമെന്നാണ് ഐഐപിയിലെ ഗവേഷകര്‍ പറയുന്നത്. പൂര്‍ണമായും തന്നെ സള്‍ഫര്‍ ഇല്ലാത്ത ഡീസലും എല്‍പിജിയും ഇവയില്‍ നിന്നും ഉണ്ടാക്കാം. സള്‍ഫര്‍ ഇല്ലാത്തതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാകുകയും ചെയ്യും. മാത്രമല്ല, നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ മൈലേജ് വാഹനങ്ങള്‍ക്ക് ലഭിക്കും. ക്രൂഡ് ഓയില്‍ പെട്രോള്‍ വില 100ലേക്ക് കുതിക്കുമ്പോള്‍ പ്ലാസ്റ്റിക് പെട്രോള്‍ വെറും 35-40 രൂപയ്ക്ക് വിപണയിലെത്തിക്കാനുമാകും. പ്ലാസ്റ്റിക് മാലിന്യം വഴിയുള്ള ഭീഷണി ഒഴിവാക്കാനാകുമെന്നതും വന്‍ നേട്ടമാണ്.

English summary
Indian scientists turn plastic into petrol and diesel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X