കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ ഇല്ലാതെ ഞാനും ഇല്ല; നാട്ടിൽ എത്താൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥി; നടപടി ക്രമങ്ങൾ നീണ്ടത്

Google Oneindia Malayalam News

കീവ്: തന്റെ വളർത്തു നായ ഇല്ലാതെ യുക്രൈൻ നിന്ന് നാട്ടിൽ എത്താൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥി. ഡെറാഡൂൺ നിവാസിയായ റിഷബ് കൗശികാണ് നാട്ടിൽ എത്താൻ മടി കാട്ടിയത്. ഖാർകിവ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥിയാണ് റിഷബ് കൗശിക്.

മാലിബൂ എന്ന നായയാണ് വിദ്യാർത്ഥിയെ സ്വാധീനിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു എഞ്ചിനീയറിംഗ് വിദ്യാർത്ഥി. എന്നാൽ, വളർത്തു നായയ്ക്ക് ക്ലിയറൻസ് ലഭിക്കുന്നതിൽ വിദ്യാർത്ഥി പ്രതിസന്ധി നേരിട്ടു.

dog

മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് കൗശിക്. സമൂഹ മാധ്യമത്തിൽ കൗശികിന്റ ദുരനുഭം പ്രചരിക്കുകയാണ്. ഇന്ത്യൻ എംബസിയും ഡൽഹിയിലെ സെന്റർ അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസും വിദ്യാർത്ഥിയെ പ്രതിരോധത്തിൽ ആക്കി. തനിക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അനുവദിക്കണമെന്ന് വീഡിയേയിലൂടെ വിദ്യാർത്ഥി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് കാണാം.

ഇന്ത്യയിൽ എത്തിയ വിദ്യാർത്ഥി ധാരാളം യാത്രാ നടപടികൾ നേരിട്ടു. നടപടി ക്രമങ്ങൾ നീണ്ടതാണ്. എന്നാൽ യുദ്ധ സമാനമായ സാഹചര്യങ്ങളിൽ, ഇന്ത്യ സ്വന്തം പൗരന്മാരെ നടപടികളിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വീഡിയോയിൽ പറയുന്നു. അതേസമയം, യുക്രൈനിൽ നിന്ന് ഹംഗറിയിലെ ബുഡാപെസ്റ്റ് വഴി ബദൽ മാർഗത്തിലൂടെയാണ് വിദ്യാർത്ഥി ഇന്ത്യയിൽ എത്തിയത്. ഇവിടെ എത്തവെയാണ് നായയ്ക്ക് തടസ്സം നേരിട്ടത്.

അതേസമയം, യുക്രൈനിൽ നിന്നുള്ള നായയെ കേരളത്തിൽ എത്തിക്കുന്നതിൽ പ്രതിസന്ധി നില നിന്നിരുന്നു. ചാർട്ടേഡ് വിമാനത്തിൽ ആണ് നായയെ കയറ്റില്ലെന്ന് എയർ ഏഷ്യ കമ്പനി അറിയിച്ചു. പ്രതിസന്ധിക്ക് പിന്നാലെ യുക്രൈനിൽ നിന്ന് മടങ്ങാൻ പല വിദ്യാർഥികളും നിർബന്ധമായിരുന്നു. എന്നാൽ, വേറിട്ട അനുഭവമാണ് മടങ്ങാൻ തയ്യാറായ ആര്യയ്ക്ക് ലഭിച്ചത്.

റഷ്യയുടെ ആഘാതം യുക്രൈനിൽ വലിയ ദുരന്തമായി മാറി. പിന്നാലെ നാട്ടിലേക്കായി എല്ലാരും തിരിച്ചു. എന്നാൽ തന്റെ നായ്ക്കുട്ടിയെയും കൊണ്ടാണ് ആര്യ ഡൽഹിയിലേക്ക് തിരിച്ചത്. സൈബീരിയന്‍ ഹസ്‌കി ഇനത്തിൽപ്പെട്ട നായയാണ് ആര്യയുടെ ഒറ്റ കൂട്ട്.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാർഥിനിയാണ് ആര്യ ആൽഡ്രിൻ. യുദ്ധ ഭൂമിയിൽ തന്റെ നായക്കുട്ടിയെ ഉപേക്ഷിക്കാൻ ആര്യ തയ്യാറായിരുന്നില്ല. ഫെബ്രുവരി 27 - ന് ആര്യ നാട്ടിലേക്ക് തിരിച്ചിരുന്നു. ഒപ്പം തന്റെ വളർത്തുനായ സേറയെയും ഒപ്പം കൂട്ടി. കീവിൽ നിന്നും യാത്ര തുടങ്ങി. റൊമാനിയയിലേക്കാണ് യാ ആദ്യഘട്ട യാത്ര.

യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ ആര്യയുടെ മടിയിൽ സേറയും ഉണ്ടായിരുന്നു. ആര്യ ജീവനുതുല്യം സ്നേഹിക്കുന്ന നായക്കുട്ടിയെ യുദ്ധത്തിന് വിട്ടു കൊടുക്കാൻ ആര്യ തയ്യാറായില്ല. അതിർത്തി കടന്ന് 12 മണിക്കൂർ ശേഷമാണ് യാത്ര അവസാനിച്ചത്. ആര്യയും സുഹൃത്തുക്കളും നായ സേറയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, അതിർത്തി കടക്കുന്നതിലേക്കായി ആര്യയ്ക്ക് പട്ടാളക്കാരിൽ നിന്നും അനുവാദം കിട്ടിയിരുന്നില്ല .

ഓപ്പറേഷൻ ഗംഗ പിന്നോട്ടില്ല; 10,800 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചു: വിമാനങ്ങൾ സജ്ജംഓപ്പറേഷൻ ഗംഗ പിന്നോട്ടില്ല; 10,800 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചു: വിമാനങ്ങൾ സജ്ജം

എന്നാൽ, കുറച്ചു നേരത്തെ പ്രതിസന്ധിക്ക് ശേഷം സേറയെ ആര്യയ്ക്കൊപ്പം പട്ടാളം പോകാൻ അനുവദിച്ചു. ആര്യയ്ക്കൊപ്പം സേറയെയും ഇന്ത്യയിലെ എത്താൻ അനുവദിച്ചത് മഹേഷ് എന്ന സൈനികനാണ്.

English summary
Indian student Rishabh Kaushik, refused to come India from Ukraine without allowed his pet dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X