കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോണ്‍ വെജ് കഴിക്കുന്നത് നിര്‍ത്തി യോഗ പരിശീലിക്കാന്‍ പ്രകാശ് ജാവദേക്കര്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് വിവാദങ്ങളൊക്കെ ഒരു ഭാഗത്ത് നില്‍ക്കട്ടെ, വിഷയം അതല്ല, യോഗയാണ് വിഷയം. മാംസം കഴിക്കുന്നത് തന്നെ നിര്‍ത്താനാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യയിലെ പരിസ്ഥിതി സൗഹാര്‍ദ ജീവിതം നയിക്കാന്‍ ജനങ്ങള്‍ വെജിറ്റേറിയന്‍ ആകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നു.

മാംസം കഴിക്കുന്നത് നിര്‍ത്തി യോഗ പരിശീലിക്കാനാണ് പ്രകാശ് ജാവദേക്കറിന്റെ നിര്‍ദ്ദേശം. ഇന്ത്യയിലെ ജനങ്ങള്‍ പ്രകൃതിക്ക് ഇണങ്ങുന്ന ജീവിത രീതിയിലേക്ക് മാറമെന്നാണ് പ്രകാശ് വ്യക്തമാക്കിയത്. രാജ്യത്തെ 42ശതമാനം ആളുകളും വെജിറ്റേറിയന്‍ ഭക്ഷണരീതിയുമായി മുന്നോട്ടു പോകുന്നവരാണ്. എന്നാല്‍, മാംസം ഉപയോഗത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരിയില്‍ ഇന്ത്യ മുന്നിലാണെന്നുള്ള വസ്തുതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

prakash-javadekar

ഇന്ത്യന്‍ സംസ്‌കാരത്തില്‍ യോഗയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആളുകള്‍ യോഗ അഭ്യസിക്കണമെന്നാണ് ജാവദേക്കര്‍ ആവശ്യപ്പെടുന്നത്. ഓരോ ദിവസവും മാംസം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

യോഗ എന്നു പറയുന്നത് വെറും ഒരു വ്യായാമ മുറയല്ലെന്നാണ് പ്രകാശ് ജാവദേക്കര്‍ പറയുന്നത്. പ്രകൃതിയെയും ലോകത്തെയും അടുത്തറിയാന്‍ ജനങ്ങള്‍ വെജിറ്റേറിയന്‍ ആകണമെന്നാണ് ജാവദേക്കര്‍ പറയുന്നത്.

English summary
Minister Prakash Javadekar says Indians have an intrinsically climate-friendly lifestyle as the country has 42 per cent vegetarian households, and individuals consume a tenth of the meat compared with the global average. People also practise yoga as part of culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X