കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ജര്‍മനിയെയും ബ്രിട്ടനെയും പിന്തള്ളും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ സാമ്പത്തിക രംഗത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും ജര്‍മനിയെയും ബ്രിട്ടനെയും പിന്തള്ളി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ട്. United States Department for Agriculture Economic Research Service (USDA) നടത്തിയ പഠനത്തിലാണ് 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സാമ്പത്തികരംഗം കുതിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നത്.

2030 ആകുമ്പോഴേക്കും ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്പത്തിക ശക്തികളെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലാണ്. യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ധന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരും. ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

indiamap

മൊബൈല്‍ ഫോണ്‍, ഇലക്ട്രേണിക് ഉത്പന്നങ്ങള്‍, കാര്‍, വീട് തുടങ്ങിയവയ്ക്ക് ഇന്ത്യയില്‍ ആവശ്യക്കാരേറുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അടുത്ത പതിഞ്ചുവര്‍ഷത്തേക്ക് എട്ടു ശതമാനം ശരാശരിയില്‍ മുന്നോട്ടുപോകും. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അത് വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയും പറയുന്നു.
English summary
US agency says India’s economy to become 3rd largest, surpass Japan, Germany by 2030
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X